x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട്ടി​ലെ നെ​ൽ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങൾക്ക് പ​രി​ഹാ​രം കാ​ണും: ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി


Published: June 22, 2026 07:12 AM IST | Updated: June 22, 2026 07:12 AM IST

കു​മ​ര​കം: കു​ട്ട​നാ​ട്ടി​ലെ നെ​ൽ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണു​മെ​ന്നും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി. കു​മ​ര​കം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന കാ​ർ​ഷി​ക സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന് അ​ർ​ഹ​മാ​യ വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ല​വി​ൽ ല​ഭ്യ​മാ​ക്കു​ന്ന ധ​ന​സ​ഹാ​യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും എം​പി. അ​റി​യി​ച്ചു.

ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന​വും സാ​മൂ​ഹി​ക സു​ര​ക്ഷ​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യോ​ജി​ത ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന കാ​ർ​ഷി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, വി​വി​ധ വി​ള​ക​ളു​ടെ വ​ള​ർ​ച്ചാ​ഘ​ട്ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സ്വീ​ക​രി​ക്കേ​ണ്ട പ​രി​പാ​ല​ന മാ​ർ​ഗ​ങ്ങ​ൾ, മ​ണ്ണ് പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വ​ള​പ്ര​യോ​ഗം, ജൈ​വ-​രാ​സ​വ​ള​ങ്ങ​ളു​ടെ സം​യോ​ജി​ത ഉ​പ​യോ​ഗം എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up