x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"മ​യ്യ​ഴി​യെ​ക്കു​റി​ച്ച് ഇ​നി​യും എ​ഴു​താ​നു​ണ്ട്...' വി​ദ്യാ​ർ​ഥി​ക​ളോ​ടു മ​ന​സു​ തു​റ​ന്ന് എം.​ മു​കു​ന്ദ​ൻ


Published: June 22, 2026 06:03 AM IST | Updated: June 22, 2026 06:03 AM IST

പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം പ്ര​വ​ർ​ത്ത​ക​ർ എ​ഴു​ത്തി​ന്‍റെ വ​ഴി​യേ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി എ​ഴു​ത്തു​കാ​ര​ൻ എം.​ മു​കു​ന്ദ​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങ് ഇ​നി​യും എ​ഴു​തു​ന്പോ​ൾ വി​ഷ​യം എ​ന്താ​യി​രി​ക്കു​മെ​ന്ന് കൗ​തു​ക​ത്തോ​ടെ ചോ​ദി​ച്ച ഐ​റി​ൻ സ​ഫീ​റി​നോ​ട് ത​നി​ക്കു മ​യ്യ​ഴി​യെ​ക്കു​റി​ച്ചു ത​ന്നെ ഇ​നി​യും എ​ഴു​താ​നു​ണ്ടെ​ന്നും 100 വ​ർ​ഷം മ​ന്പു​ള്ള മ​യ്യ​ഴി​യാ​ണ് മ​ന​സി​ലെ ക​ഥാ​വി​ഷ​യ​മെ​ന്നും പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എം.​ മു​കു​ന്ദ​ൻ. "എ​ഴു​ത്തി​ന്‍റെ വ​ഴി​യേ’ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി മാ​ഹി​യി​ലെ മ​യ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള മ​ല​യാ​ള ക​ലാ​ഗ്രാ​മ​ത്തി​ലെ മ​ര​ച്ചു​വ​ട്ടി​ലി​രു​ന്ന് പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"എ​ഴു​ത്തി​ന്‍റെ വ​ഴി​യേ’ യാ​ത്ര​യു​ടെ പ​തി​നേ​ഴാം വ​ർ​ഷ​ത്തി​ൽ മ​യ്യ​ഴി​യു​ടെ ക​ഥാ​കാ​ര​ന്‍റെ എ​ഴു​ത്തു​വ​ഴി തേ​ടി​യാ​ണ് കു​ട്ടി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം മാ​ഹി​യി​ൽ എ​ത്തി​യ​ത്. "മ​യ്യ​ഴി​യും പു​ഴ​യും ഇ​വി​ടു​ത്തെ മ​നു​ഷ്യ​രും എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​താ​ണ്. മാ​ഹി ക​ഴി​ഞ്ഞാ​ൽ ദീ​ർ​ഘ​കാ​ലം ജോ​ലി ചെ​യ്ത ഡ​ൽ​ഹി​യോ​ടാ​ണ് പ്രി​യം. ഈ ​നാ​ടു​ക​ളി​ലെ ജീ​വി​ത​വും നാ​ട്ടു​ച​രി​ത്ര​വു​മാ​ണ് എ​ന്‍റെ ര​ച​ന​ക​ളി​ൽ നി​റ​യു​ന്ന​ത്' ഒ​ട്ടേ​റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ണ് എം.​ മു​കു​ന്ദ​ൻ കു​ട്ടി​ക​ളെ വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

"ഒ​രു നോ​വ​ലി​ലെ ആ​ദ്യ​വാ​ച​കം എ​ഴു​തു​ന്പോ​ൾ എ​നി​ക്കു പേ​ടി​യാ​ണ്. പൂ​ർ​ണ​മാ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക. അ​വ​സാ​ന വ​രി എ​ഴു​തു​ന്പോ​ൾ ആ​ശ​ങ്ക​ക​ൾ സ​ന്തോ​ഷ​ത്തി​നു വ​ഴി​മാ​റും. എ​ഴു​തി​ക്ക​ഴി​ഞ്ഞ​ത് അ​ച്ച​ടി​ച്ചു കാ​ണു​ന്പോ​ൾ ഇ​നി​യും ന​ന്നാ​ക്കാ​മാ​യി​രു​ന്നു എ​ന്നും തോ​ന്നും. എ​ഴു​ത്തു​കാ​രെ ഉ​യ​ർ​ത്തു​ന്ന​ത് വാ​യ​ന​ക്കാ​രാ​ണ്. കൂ​ടു​ത​ൽ വാ​യ​ന​ക്കാ​ർ ഉ​ണ്ടാ​കു​ന്പോ​ൾ എ​ഴു​ത്തു​കാ​ര​ൻ വ​ലു​താ​കും' അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ച​ന്ദ്രി​ക​യു​ടെ പാ​ദ​സ​ര​ത്തി​ന്‍റെ കി​ലു​ക്ക​മാ​ണ് ആ​ദ്യം മ​ന​സി​ൽ വ​ന്ന​ത്. ഭാ​വ​ന​യു​ടെ ആ​ദ്യ​ബി​ന്ദു. അ​തു​വ​ള​ർ​ന്ന് മ​യ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ എ​ന്ന നോ​വ​ലാ​യി. സ​ങ്കീ​ർ​ണ​മാ​യ വി​ഷ​യ​ങ്ങ​ൾ പോ​ലും ല​ളി​ത​മാ​യി ആ​വി​ഷ്ക​രി​ക്കാ​നാ​ണ് എ​നി​ക്കി​ഷ്ടം. ജോ​ലി​യോ​ടൊ​പ്പം എ​ഴു​ത്തും കൊ​ണ്ടു​പോ​വു​ക ക​ഠി​ന​മാ​യ അ​ധ്വാ​ന​മാ​ണ്. എ​ഴു​ത്തി​നു പ്ര​ധാ​നം ജ​ൻ​മ​വാ​സ​ന​യാ​ണ്. സാ​ഹ​ച​ര്യ​ങ്ങ​ൾ സ​ർ​ഗാ​ത്മ​ക​ത​യെ "ട്രി​ഗ​ർ’ ചെ​യ്യും. മ​യ്യ​ഴി എ​നി​ക്കു സ​മ്മാ​നി​ച്ച​ത് അ​താ​ണ്'

"​മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ അ​റ്റു​പോ​കു​ന്ന​തും പ​ര​സ്പ​ര സ്നേ​ഹം ന​ഷ്ട​മാ​കു​ന്ന​തു​മാ​ണ് ഇ​ക്കാ​ല​ത്തെ എ​ന്‍റെ വ​ലി​യ ദുഃ​ഖം. കു​ട്ടി​ക​ളാ​യ നി​ങ്ങ​ൾ​ക്ക് അ​തു തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യും. വാ​യ​ന നി​ങ്ങ​ൾ​ക്കു ല​ഹ​രി​യാ​ക​ണം. മ​റ്റു ല​ഹ​രി​ക​ളു​ടെ കെ​ണി​യി​ൽ പെ​ട്ടു​പോ​ക​രു​ത്' ക​ഥാ​കാ​ര​ൻ ഓ​ർ​മി​പ്പി​ച്ചു.

ചി​ത്ര​കാ​രി​ക​ളാ​യ ജു​വാ​ന ജ​യി​ൻ, ഇ​സ ഫാ​തി​മ എ​ന്നി​വ​ർ ​മു​കു​ന്ദ​ന്‍റെ ചി​ത്രം വ​ര​ച്ചു സ​മ്മാ​ന​മാ​യി ന​ൽ​കി. എ​സ്. ​ശ്രീ​കാ​ർ​ത്തി​ക, എ.​ ഐ​റി​ൻ സ​ഫീ​ർ, കെ.​എ​സ്. ​ആ​യി​ഷ നേ​ഹ, ടി.​ നി​ദ ഫാ​ത്തി​മ, എ​ൻ.​ ഹി​ര​ണ്‍ ദേ​വ്, കെ.​ ചൈ​ത്ര പ്ര​ഭാ​ത്കു​മാ​ർ, കെ.​ കി​ര​ണ്‍, എം.​ ല​ക്ഷ്മി​ക, കെ.​ നി​ധി, എ.​പി.​ ദി​യ​ശ്രീ, പി.​കെ.​ ഭൂ​മി​ക എ​ന്നി​വ​ർ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.

വി​ദ്യാ​രം​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, അ​ധ്യാ​പ​ക​രാ​യ ശ്രീ​ജ ജോ​സ​ഫ്, പി.​ജി.​ ജോ​സ​ഫ്, ശി​ഹാ​ബ് ഫോ​ട്ടോ​ലാ​ന്‍റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up