x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് ര​ണ്ടു വ​ര്‍​ഷം; അ​പ​ക​ടം തു​ട​ര്‍​ക്ക​ഥ​യാ​യി തൊ​ടു​പു​ഴ-മു​ട്ടം പാ​ത


Published: June 22, 2026 06:02 AM IST | Updated: June 22, 2026 06:02 AM IST

മു​ട്ടം: തൊ​ടു​പു​ഴ - പു​ളി​യ​ന്‍​മ​ല സം​സ്ഥാ​ന പാ​ത​യി​ല്‍ പെ​രു​മ​റ്റം ക​നാ​ല്‍ ഭാ​ഗം മു​ത​ല്‍ മു​ട്ടം കോ​ട​തി​ക്ക​വ​ല വ​രെ​യു​ള്ള മേ​ഖ​ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു. ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള ഗ​ര്‍​ത്ത​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട്ടാ​ണ് ഇ​രു​ച​ക്ര വാ​ഹ​ങ്ങ​ള്‍ ഉ​ള്‍​പ്പെടെ​ അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് മു​ട്ട​ത്തി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ എ​ത്തി​യ മു​ട്ടം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി ബി​നു എം​വി​ഐ​പി ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. പി​ന്നി​ലൂ​ടെ എ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് ക​ട​ന്നു​പോ​കാ​ന്‍ റോ​ഡി​ന്‍റെ വ​ശ​ത്തേ​ക്ക് വാ​ഹ​നം ഒ​തു​ക്കി​യ​പ്പോ​ള്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കുഴിയിൽ‍ വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​തു​വ​ഴി​യെ​ത്തി​യ കു​ട​യ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ബി​നു​വി​നെ റോ​ഡി​ല്‍​നി​ന്ന് ഉ​യ​ര്‍​ത്തി​യ​ത്.

ഏ​താ​നും ദി​വ​സം മു​മ്പ് കോ​ട​തി​യി​ലേ​ക്കു​വ​ന്ന യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​വും പ്ര​ദേ​ശ​ത്ത് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. ഇ​വ​ര്‍​ക്കും സാ​ര​മാ​യ തോ​തി​ല്‍ പ​രി​ക്കേ​റ്റു. വാ​ഹ​ന​ത്തി​നും കേ​ടു​പാ​ടു സം​ഭ​വി​ച്ചു. പ്ര​ദേ​ശ​ത്തെ കു​ഴി​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ശ​ങ്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ടു വ​രു​ന്ന​തേ​യു​ള്ളു. ചി​കി​ത്സ​യ്ക്കാ​യി ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചു.

മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലും മു​ട്ടം, കു​ട​യ​ത്തൂ​ര്‍, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക്കാ​യി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു കു​ത്തി​പ്പൊ​ളി​ച്ച റോ​ഡ് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ​റാ​കാ​ത്ത​തി​ല്‍ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍​ത്ത​ന്നെ ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഓ​രോ നൂ​റു മീ​റ്റ​റി​ലും കു​ത്തി​പ്പൊ​ളി​ക്കു​ന്ന ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കു​മെ​ന്നാ​ണ് ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ഉ​റ​പ്പു​ക​ളെ​ല്ലാം പാ​ഴ് വാ​ക്കാ​ക്കി ജ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന നി​ല​പാ​ടാ​ണ് ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ അ​ധി​കൃ​ത​രി​ല്‍​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്.

ഏ​താ​നും നാ​ളു​ക​ളാ​യി മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​ത്തി​പ്പൊ​ളി​ച്ച റോ​ഡി​ന്‍റെ സൈ​ഡ് കൂ​ടു​ത​ല്‍ താ​ഴ്ന്ന അ​വ​സ്ഥ​യി​ലാ​ണ്. 2024 മാ​ര്‍​ച്ചോ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ച് ക​മ്മീ​ഷ​ന്‍ ചെ​യ്യു​മെ​ന്നു പ​റ​ഞ്ഞ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി 2028 വ​രെ നീ​ട്ടി​യി​രി​ക്കു​ക​യാ​ണ്. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ് റോ​ഡി​ന്‍റെ ടാ​റിം​ഗ് ന​ട​ത്താ​ന്‍ തീ​രു​മാ​ന​മെ​ങ്കി​ല്‍ ജ​ന​കീ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Tags : nattu vishesham Thodupuzha-Muttam road disaster

Recent News

Corehub Up