ചങ്ങരംകുളം: ചാർജ് ചെയ്യാൻ വച്ച ലാപ്ടോപിന് തീപിടിച്ച് റൂമിലെ കട്ടിൽ, കിടക്ക, അലമാര, ഫാൻ അടക്കമുള്ള ഉപകരണങ്ങൾ നശിച്ചു. വീടിന്റെ ചുമരുകൾ മൊത്തം കരിപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ചങ്ങരംകുളം എറവറാംകുന്ന് താമസിക്കുന്ന എറവറാംകുന്നത്ത് ഷൗക്കത്തിന്റെ വീട്ടിലാണ് സംഭവം.
റൂമിനകത്ത് ചാർജ് ചെയ്യാൻ വച്ച ഡെൽ കന്പനിയുടെ ക്രോംബുക്കിൽനിന്ന് പുകവരുന്നത് കണ്ട് ആശങ്കയിലായ ഷൗക്കത്ത് വാതിൽ പുറത്തു നിന്ന് അടച്ചെങ്കിലും നിമിഷങ്ങൾക്കകം റൂം മുഴുവൻ പുക വന്ന് നിറഞ്ഞു. തുടർന്ന് മോട്ടോർ അടിച്ച് വെള്ളം ഉപയോഗിച്ച് തീകെടുത്തിയെങ്കിലും അപ്പോഴേക്കും മുറിയിലുണ്ടായിരുന്ന സകലതും കത്തി നശിച്ചിരുന്നു.
വീടിന്റെ ചുമരുകൾ മൊത്തം കരിയിൽ നിറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചെങ്കിലും ആളപായമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.
Tags : Local News Nattuvishesham Malappuram