x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്ന്യാ​കു​ർ​ശി സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ൽ പാ​ഠ്യ​വ​ർ​ഷാ​രം​ഭ ഉ​ദ്ഘാ​ട​ന​വും സ്ഥാ​നാ​രോ​ഹ​ണ​വും


Published: June 22, 2026 06:01 AM IST | Updated: June 22, 2026 06:01 AM IST

പൊ​ന്ന്യാ​കു​ർ​ശി സേ​ക്ര​ഡ് ഹാ​ർ​ട്ട് വി​ദ്യാ​ല​യ​ത്തി​ലെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​താ​ക്ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽനി​ന്ന്.

പെ​രി​ന്ത​ൽ​മ​ണ്ണ: പൊ​ന്ന്യാ​കു​ർ​ശി സേ​ക്ര​ഡ് ഹാ​ർ​ട്ട് വി​ദ്യാ​ല​യ​ത്തി​ന്‍റെ പാ​ഠ്യ വ​ർ​ഷാ​രം​ഭ ഉ​ദ്ഘാ​ട​ന​വും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​താ​ക്ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും വി​ദ്യാ​ല​യ അ​ങ്ക​ണ​ത്തി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ത്തി. ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി മ​ജി​സ്ട്രേ​റ്റ് കെ.​എ​ൻ. ആ​ശ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വി​ദ്യാ​ല​യ​ത്തി​ന്‍റെ സ്ഥാ​പ​ക പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡാ​നി കോ​ക്കാ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​ഡ്വ. ജോ​യ് അ​റ​യ്ക്ക​ൽ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​യ് കു​ള​ങ്ങാ​ട​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​ബി​ന​റ്റ് ലീ​ഡേ​ഴ്സി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് നി​റ​ഞ്ഞ​ സ​ദ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​പ​രി​പാ​ടി​ക​ളും ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ഗാ​ന​ങ്ങ​ളും പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി. ര​ക്ഷി​താ​ക്ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ൾ ഹെ​ഡ് ബോ​യും ഹെ​ഡ് ഗേ​ളും ന​ന്ദി പ​റ​ഞ്ഞു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up