x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് മൂ​ക്ക​ന്നൂ​ർ പൗ​രാ​വ​ലിയുടെ സ്വീ​ക​ര​ണം


Published: June 22, 2026 04:54 AM IST | Updated: June 22, 2026 04:54 AM IST

മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് മൂ​ക്ക​ന്നൂ​ർ പൗ​രാ​വ​ലി ഒ​രു​ക്കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജ​യ രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ലാ​ട്ടി എ​ന്നി​വ​ർ മ

അ​ങ്ക​മാ​ലി : ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് മൂ​ക്ക​ന്നൂ​ർ പൗ​രാ​വ​ലി ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. മൂ​ക്ക​ന്നൂ​ർ ഗ്രാ​മ​ത്തി​ന്‍റെ വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ ശ്ര​ദ്ധ പു​ല​ർ​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മൂ​ക്ക​ന്നൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തും വി​വി​ധ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന് ഒ​രു​ക്കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജ​യ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ പി. ​കു​ര്യ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ബേ​ബി, ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ ഭ​ര​ണി​കു​ള​ങ്ങ​ര, സി​എ​സ്ടി സ​ഭാ സു​പ്പീ​രി​യ​ർ ഫാ. ​ജോ​ർ​ജ് കൊ​ട്ടാ​രം​കു​ന്നേ​ൽ, എം​എ​ജി​ജെ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ തോ​മ​സ് ക​ണ്ടോ​രു​ക​ട​വി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഷൈ​ജോ പ​റ​മ്പി, അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ലാ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗ്രേ​സി റാ​ഫേ​ൽ, മെ​മ്പ​ർ ലൗ​ലി ബേ​ബി, പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ മി​ൽ​സ ജി​ജൊ, വി​ൻ​സി തോ​മ​സ്, ടി.​വി. സു​ബ്ര​ൻ , പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി വ​ർ​ഗീ​സ്, ലി​ജി പാ​പ്പ​ച്ച​ൻ,സി​നി ഡേ​വി​സ്, റോ​യ്‌​സ​ൻ വ​ർ​ഗീ​സ്, ബി​ജു ജോ​സ​ഫ്, ടി.​ഒ. മ​ത്താ​യി , ലൈ​ജൊ ആ​ന്‍റു, ഏ​ല്യാ​സ് കെ. ​ത​രി​യ​ൻ, ബി​ന്ദു കു​മാ​ര​ൻ, സാ​ലി ജോ​യി, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up