ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക് 318 സിയുടെ 2026-2027 ല്‍ നടപ്പിലാക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ലയണ്‍സ് ഗവര്‍ണര്‍ കെ.ബി. ഷൈന്‍ കുമാര്‍ നിര്‍വഹ
കൊച്ചി: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക് 318 സിയുടെ 2026-2027 ല്‍ നടപ്പിലാക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, ബഡ്ജറ്റ് അവതരണവും ലയണ്‍സ് ഗവര്‍ണര്‍ കെ.ബി. ഷൈന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ വി.എസ്. ജയേഷ് അധ്യക്ഷത വഹിച്ചു. 2026-27 വര്‍ഷത്തില്‍ 25 കോടിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കം കുറിക്കുമെന്ന് നിയുക്ത ഗവര്‍ണര്‍ കൂടിയായ വി.എസ്. ജയേഷ് അറിയിച്ചു.
സ്വന്തമായി വീടില്ലാത്തവര്‍ക്ക് 150 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുക, പൊതു സ്ഥാപനങ്ങളില്‍ വൈദ്യുതി ഉപകരണങ്ങള്‍ നല്‍കുക, ഹൃദയസംബന്ധമായ രോഗികള്‍ക്ക് ധനസഹായം നല്കല്, കുട്ടികളുടെ കാന്‍സറിന് ധനസഹായം നല്കല്, ആശുപത്രികളില്‍ ഡയാലിസിസ് മിഷ്യന് വിതരണം, സൗജന്യ ഡയാലിസിസ് നല്കല്, ഹാര്‍ട്ട് അറ്റാക്ക് വരുന്ന രോഗികളെ ശുശ്രൂഷിക്കുന്നതിനു വേണ്ടിയുള്ള ഡിഫിബ്രിലേറ്റര്‍ മിഷ്യന് വിതരണം തുടങ്ങിയവയാണ് നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഏരിയ ലീഡര്‍ വി. അമര്‍നാഥ്, വൈസ് ഗവര്‍ണര്‍മാരായ കെ.പി. പീറ്റര്‍, അഡ്വ. ജോസ് മംഗലി, ലയണ്‍സ് കേരള പ്രസിഡന്റ് രാജന് എന്‍. നമ്പൂതിരി, ഡോ. ബിനോയ് മത്തായി, സിബി ഫ്രാന്‍സിസ്, ഡോ. സന്തോഷ് ജോണ്‍ കാച്ചപ്പള്ളി, ജോര്‍ജ് സാജു എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam