x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം ​മു​ഖ്യ​മ​ന്ത്രി​യെ​യും അ​മി​ത്ഷാ​യെ​യും കാ​ണും


Published: June 22, 2026 05:59 AM IST | Updated: June 22, 2026 05:59 AM IST

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​നു​ണ്ടാ​കു​ന്ന തു​ട​ര്‍​ച്ച​യാ​യ തി​രി​ച്ച​ടി​ക്ക് പ​രി​ഹാ​രം കാ​ണാ​നും പു​തി​യ ഡാം ​നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​യും കേ​ന്ദ്ര മ​ന്ത്രി അ​മി​ത് ഷാ​യെ​യും നേ​രി​ട്ടു​ക​ണ്ട് നി​ല​വി​ലെ അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ മു​ല്ല​പ്പെ​രി​യാ​ര്‍ ജ​ന​സം​ര​ക്ഷ​ണ സ​മി​തി തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ദം കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

ദേ​ശീ​യ ഡാം ​സു​ര​ക്ഷ അ​ഥോ​റി​റ്റി​യെ അ​ണ​ക്കെ​ട്ടി​ന്‍റെ സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ഉ​ണ്ടാ​യെ​ങ്കി​ലും അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ത​മി​ഴ്‌​നാ​ട് സ​ഹ​ക​രി​ക്കാ​തെ എ​തി​ര്‍​പ്പു​യ​ര്‍​ത്തു​ക​യാ​ണ്. ജ​ല​നി​ര​പ്പ് 152 അ​ടി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ത​മി​ഴ്‌​നാ​ട് ശ്ര​മി​ക്കു​മ്പോ​ഴും ഡാ​മി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും അ​പ​ക​ടാ​വ​സ്ഥ​യും കേ​ന്ദ്ര സ​മി​തി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ സം​സ്ഥാ​നം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്.

കേ​ന്ദ്ര മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ഡാ​മി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സം​ഘ​ത്തി​ല്‍ സം​സ്ഥാ​നം തീ​രു​മാ​നി​ച്ച വി​ദ​ഗ്ധ​നെ ഒ​ഴി​വാ​ക്കി​യ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​ത്തി​ല്‍ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്.

മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​യും 40 ല​ക്ഷം പേ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന അ​ണ​ക്കെ​ട്ടി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​റ​പ്പാ​ക്കു​വാ​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മ​ന്ത്രി അ​മി​ത്ഷാ​യേ​യും നേ​രി​ല്‍​ക്ക​ണ്ട് നി​ല​വി​ലെ അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്ന് സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. റോ​യ് വാ​രി​കാ​ട്ടും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​ടി. ശ്രീ​കു​മാ​റും പി​ആ​ര്‍​ഒ ഷി​ബു കെ. ​ത​മ്പി​യും പ​റ​ഞ്ഞു.

Tags : nattu vishesham New dam i

Recent News

Corehub Up