x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യു​വാ​വി​ന് ജീ​വി​ത​സ​ഖി​യാ​യി നേ​പ്പാ​ളി യു​വ​തി


Published: June 22, 2026 04:48 AM IST | Updated: June 22, 2026 04:48 AM IST

രാഹുൽ രാജനും സരു പൊഖേലും വിവാഹിതരായപ്പോൾ.

പ​റ​വൂ​ർ: അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പ്ര​ണ​യ സ്വ​പ്ന​ങ്ങ​ൾ​ക്ക് സാ​ഫ​ല്യ​മേ​കി നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യു​ടെ ക​ഴു​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് താ​ലി ചാ​ർ​ത്തി. നേ​പ്പാ​ളി​ലെ സു​ദീ​പ് പൊ​ഖേ​ലി​ന്‍റെ​യും പൂ​ജ പൊ​ഖേ​ലി​ന്‍റെ​യും മ​ക​ൾ സ​രു പൊ​ഖേ​ലി​ന് പ​റ​വൂ​ർ ക​ട​വ​ത്ത് റോ​ഡ് നി​വൃ​ത്തി വീ​ട്ടി​ൽ പ​രേ​ത​നാ​യ സി.​എം. രാ​ജ​ന്‍റെ​യും പി.​കെ. ഷൈ​ല​ജ​യു​ടെ​യും മ​ക​ൻ രാ​ഹു​ൽ രാ​ജ​നാ​ണ് മി​ന്നു​കെ​ട്ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​നും 9.30 നും ​മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ ചേ​ന്ദ​മം​ഗ​ലം പാ​ലി​യം പു​തി​യ​തൃ​ക്കോ​വ് ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. ത​നി​നാ​ട​ൻ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ​പ്പോ​ലെ അ​ണി​ഞ്ഞൊ​രു​ങ്ങി​യാ​ണ് സ​രു പൊ​ഖേ​ൽ വി​വാ​ഹ​വേ​ദി​യി​ലെ​ത്തി​യ​ത്.

നാ​ല് വ​ർ​ഷം മു​മ്പ് ഹൈ​ദ​രാ​ബാ​ദി​ലെ ഐ​ടി ക​മ്പ​നി​യി​ൽ ഒ​രു​മി​ച്ചു ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യ​ത്. മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​ൻ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ ര​മേ​ഷ് ഡി ​കു​റു​പ്പ് എ​ന്നി​വ​രും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up