x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​ന​യു​ടെ വെ​ളി​ച്ചം പ​ക​രു​ന്ന​വ​ര്‍


Published: June 22, 2026 05:00 AM IST | Updated: June 22, 2026 05:00 AM IST

ഡി​ജി​റ്റ​ല്‍ ലോ​ക​ത്തി​ന്‍റെ അ​തി​വേ​ഗ വ​ള​ര്‍​ച്ച​യ്ക്കി​ട​യി​ലും പു​സ്ത​ക​ങ്ങ​ളെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യ നി​ര​വ​ധി വ്യ​ക്തി​ക​ള്‍ ഇ​ന്നും വാ​യ​ന​യു​ടെ വെ​ളി​ച്ചം സ​മൂ​ഹ​ത്തി​ലേ​ക്ക് പ​ക​രു​ന്നു​ണ്ട്. വാ​യ​ന ഒ​രു ശീ​ല​മെ​ന്ന​തി​ലു​പ​രി വ്യ​ക്തി​ത്വ വി​കാ​സ​ത്തി​ന്‍റെ​യും അ​റി​വി​ന്‍റെ​യും സാ​മൂ​ഹി​ക പു​രോ​ഗ​തി​യു​ടെ​യും അ​ടി​ത്ത​റ​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന അ​ത്ത​രം ചി​ല വ്യ​ക്തി​ക​ളെ ഈ വായനാവാരത്തിൽ പ​രി​ച​യ​പ്പെ​ടാം.

ചാ​യ​യ്‌​ക്കൊ​പ്പം പു​സ്ത​ക​വും; വാ​യ​ന​യ്ക്ക് പു​തി​യ മാ​നം ന​ല്‍​കി ഷു​ക്കൂ​ര്‍

മൂ​വാ​റ്റു​പു​ഴ : യു​വ​ത​ല​മു​റ​യെ​യ​ട​ക്കം വാ​യ​ന​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ഫി വി​ത്ത് എ ​ബു​ക്ക് എ​ന്ന പ​ദ്ധ​തി​യു​മാ​യി എ​ഴു​ത്തു​കാ​ര​ന്‍ കൂ​ടി​യാ​യ ബേ​ക്ക​റി ഉ​ട​മ പി.​എം. ഷു​ക്കൂ​ര്‍. മൂ​വാ​റ്റു​പു​ഴ ആ​ശ്ര​മം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു​ള്ള പൈ​നാ​യി​ല്‍ ബേ​ക്ക​റി​യാ​ണ് വ്യ​ത്യ​സ്ത​മാ​യ വാ​യ​നാ പ​രി​പാ​ടി​ക്ക് വേ​ദി​യാ​യി​രി​ക്കു​ന്ന​ത്.

കൊ​ടും​ചൂ​ടി​ല്‍ ശീ​ത​ള​പാ​നീ​യ​ങ്ങ​ളോ ചാ​യ​യോ കു​ടി​ക്കാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ചൂ​ട് കാ​പ്പി​ക്കും, ചാ​യ​യ്ക്കും, ക​ടി​ക​ള്‍​ക്കു​മൊ​പ്പം അ​വ​ര്‍​ക്കി​ഷ്ട​മു​ള്ള പു​സ്ത​ക​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ത്തു വാ​യി​ക്കാം. വാ​യ​ന​യി​ല്‍ നി​ന്നും മ​റ്റും അ​ക​ന്നു​പോ​കു​ന്ന യു​വ​ത​ല​മു​റ​യെ വാ​യ​ന​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക​യും സാ​ഹി​ത്യ​കാ​ര​ന്മാ​രെ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഷു​ക്കൂ​ര്‍ പ​റ​ഞ്ഞു.

ബേ​ക്ക​റി​യി​ല്‍ പ​ല​ഹാ​ര​ങ്ങ​ള്‍​ക്കൊ​പ്പം പു​സ്ത​ക​ങ്ങ​ള്‍ വ​യ്ക്കാ​ന്‍ പ്ര​ത്യേ​ക അ​ല​മാ​ര​ക​ളു​മു​ണ്ട്. ച​ങ്ങ​മ്പു​ഴ ജീ​വി​ത​വും ക​ലാ​പ​വും എ​ന്ന പു​സ്ത​ക​മ​ട​ക്കം പ​ല പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ള്ള ഷു​ക്കൂ​ര്‍ വി​ശ്വ സാ​ഹി​ത്യ​ത്തി​ലെ പ്ര​മു​ഖ കൃ​തി​ക​ള്‍ അ​ട​ക്കം വാ​യ​ന​യ്ക്കാ​യി ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​സ്ത​ക​ങ്ങ​ള്‍ ക​ട​യി​ല്‍ ഇ​രു​ന്നു വാ​യി​ക്കാ​ന്‍ മാ​ത്ര​മേ അ​നു​വാ​ദ​മു​ള്ളൂ. ലോ​ക സാ​ഹി​ത്യ​ത്തി​ലേ​ത​ട​ക്കം എ​ണ്ണാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ളു​ള്ള ഹോം ​ലൈ​ബ്ര​റി​യും ഷു​ക്കൂ​റി​ന് സ്വ​ന്ത​മാ​യു​ണ്ട്.

നീ​ണ്ട 35 വ​ര്‍​ഷ​മാ​യി ഇ​ദ്ദേ​ഹം പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങി​ച്ചു കൂ​ട്ടാ​ന്‍ തു​ട​ങ്ങി​യി​ട്ട്. ബേ​ക്ക​റി​യി​ലെ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും പു​സ്ത​ക ര​ച​ന​യ്ക്കും വാ​യ​ന​യ്ക്കും ഷു​ക്കൂ​ര്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്. സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് പു​റ​മെ ഭാ​ര്യ​യും, മ​ക്ക​ളും ഷു​ക്കൂ​റി​ന്റെ ഈ ​ഉ​ദ്യ​മ​ത്തി​ന് ക​രു​ത​ലാ​യി കൂ​ടെ​യു​ണ്ട്.

കു​ഞ്ഞു​കു​ഞ്ഞി​ന്‍റെ വ​ലി​യ ശേ​ഖ​രം

ഫോ​ര്‍​ട്ടു​കൊ​ച്ചി : കു​മ്പ​ള​ങ്ങി​യി​ലെ വീ​ട്ടി​ല്‍ മൂ​ന്നു മു​റി​ക​ളി​ലാ​യി ആ​യി​ര​ത്തി​ലേ​റെ പു​സ്ത​ക​ങ്ങ​ളു​ടെ ശേ​ഖ​രം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് റി​ട്ട. എ​സ്‌​ഐ പി.​സി. കു​ഞ്ഞു​കു​ഞ്ഞ്. പ്ര​മു​ഖ എ​ഴു​ത്തു​കാ​രു​ടെ ച​രി​ത്ര പു​സ്ത​ക​ങ്ങ​ള്‍, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ള്‍, നോ​വ​ലു​ക​ള്‍, ലേ​ഖ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം കു​ഞ്ഞു​കു​ഞ്ഞി​ന്‍റെ മൂ​ന്നു അ​ല​മാ​ര​ക​ളി​ലാ​യു​ള്ള വി​പു​ല ശേ​ഖ​ര​ത്തി​ലു​ണ്ട്. എ​ല്ലാം പ​ണം ന​ല്‍​കി​യാ​ണ് വാ​ങ്ങി​യ​ത്. നാ​ട്ടി​ലു​ള്ള​വ​രും പു​റ​ത്തു​ള്ള സു​ഹൃ​ത്തു​ക​ളും ബു​ക്കു​ക​ൾ റ​ഫ​ർ​ചെ​യ്യാ​ന്‍ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പി​ക്കാ​റു​ണ്ട്.

സ്‌​കൂ​ള്‍ പ​ഠ​ന​കാ​ലം മു​ത​ലേ വാ​യ​നാ​ശീ​ല​മു​ണ്ടാ​യി​രു​ന്നു. നാ​ട്ടി​ലെ ചെ​റി​യ ക്ല​ബു​ക​ളി​ലും വാ​യ​ന​ശാ​ല​ക​ളി​ലും നി​ത്യ സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്ന കു​ഞ്ഞു​കു​ഞ്ഞ് പി​ന്നീ​ട് ലൈ​ബ്ര​റി​യു​ടെ സ​ജീ​വ മെ​മ്പ​ര്‍​ഷി​പ്പി​ലേ​ക്കും ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്കും വ​ള​ര്‍​ന്നു. ലൈ​ബ്ര​റി ജി​ല്ലാ കൗ​ണ്‍​സി​ലം​ഗ​മാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

വെ​ങ്ങോ​ല​യു​ടെ വാ​യ​നാ​പൂ​ര്‍​ണി​മ

പെ​രു​മ്പാ​വൂ​ര്‍: പു​സ്ത​ക​ങ്ങ​ള്‍​ക്കൊ​ണ്ട് ഒ​രു നാ​ടി​ന്‍റെ ഗ​തി മാ​റ്റി​യെ​ടു​ത്തി​രി​ക്കു​ക​യാ​ണ് എ​ഴു​ത്തു​കാ​ര​നും ഒ​ക്ക​ല്‍ ശ്രീ​നാ​രാ​യ​ണ ഹൈ​സ്‌​കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ ഇ.​വി. എ​ന്‍. വെ​ങ്ങോ​ല എ​ന്ന നാ​രാ​യ​ണ​ന്‍ മാ​ഷ്. വെ​ങ്ങോ​ല കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യാ​യ വാ​യ​നാ പൂ​ര്‍​ണി​മ ഗ്ര​ന്ഥ​ശാ​ല​യു​ടെ അ​മ​ര​ക്കാ​ര​നാ​ണ് ഈ 82​കാ​ര​ന്‍.

പ്രാ​യ​ഭേ​ദ​മ​ന്യേ, ഭാ​ഷാ​സാ​ഹി​ത്യ​ത്തി​ലും ക​ല​ക​ളി​ലും സ​മൂ​ഹ​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന ദൗ​ത്യ​മാ​ണ് നാ​രാ​യ​ണ​ന്‍ മാ​ഷ് ചെ​യ്യു​ന്ന​ത്. കു​ട്ടി​ക​ളി​ല്‍ വാ​യ​ന കേ​വ​ല​മൊ​രു വി​നോ​ദ​ത്തി​ന​പ്പു​റം ഒ​രു ശീ​ല​മാ​യി മാ​റ്റാ​നാ​ണ് മാ​ഷി​ന്‍റെ ശ്ര​മം. എ​ല്ലാ​വ​ര്‍​ഷ​വും ദേ​ശീ​യ വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യും വാ​യ​ന​ശാ​ല​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ഇ​ദ്ദേ​ഹം ന​ട​ത്തു​ന്ന​ത്.

പ്ര​മു​ഖ എ​ഴു​ത്തു​കാ​രെ​യും സാം​സ്‌​കാ​രി​ക നാ​യ​ക​ന്മാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു സം​വാ​ദ​ങ്ങ​ള്‍, അ​ക്ഷ​ര​ശി​ല്‍​പ്പ​ശാ​ല​ക​ള്‍, ക​വി​താ​ലാ​പ​ന​മ​ത്സ​ര​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്ക് വാ​യി​ക്കാ​നാ​യി പു​സ്ത​കം ന​ല്‍​ക​ല്‍ ഇ​തെ​ല്ലാം ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്തി​റ​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മാ​സി​ക​യാ​യ ത​ളി​രി​ന്‍റെ സ​ബ് എ​ഡി​റ്റ​റാ​യി 2011 മു​ത​ല്‍ 2016 വ​രെ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് മെ​മ്പ​റു​മാ​യി​രു​ന്നു. 2014ല്‍ ​കേ​ര​ളാ സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ര്‍​ത്ത​ക പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചു. സാ​സ്‌​കാ​രി​ക രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് ദേ​ശാ​ചാ​ര്യ പു​ര​സ്‌​കാ​രം, അ​ക്ഷ​ര​ജ്യോ​തി പു​ര​സ്‌​കാ​രം എ​ന്നീ ബ​ഹു​മ​തി​ക​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

വാ​യ​ന​യു​ടെ സു​ഗ​ന്ധം പ​ക​ർ​ന്ന് സു​ഗ​ത​ന്‍

ആ​ലു​വ: വാ​യ​ന​യി​ല്‍ മു​ഴു​കി​യി​രി​ക്കു​ക എ​ന്ന​ത് മ​റ്റെ​ന്തി​നേ​ക്കാ​ളും ര​സ​മു​ള്ള​തും ആ​ന​ന്ദ ദാ​യ​ക​വു​മാ​ണെ​ന്നാ​ണ് 81 കാ​ര​നാ​യ ആ​ലു​വ തു​രു​ത്ത് സ്വ​ദേ​ശി സു​ഗ​ത​ന്‍ ആ​യി​ല്യ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. വീ​ട്ടി​ലെ പു​സ്ത​ക ശേ​ഖ​രം കൂ​ടാ​തെ ആ​ലു​വ മു​നി​സി​പ്പ​ല്‍ ലൈ​ബ്ര​റി, തു​രു​ത്ത് ഗ്രാ​മ​ദ​ളം ലൈ​ബ്ര​റി എ​ന്നി​വ​യാ​ണ് സു​ഗ​ത​ന്‍റെ വാ​യ​നാ​ശീ​ലം ഉ​റ​പ്പി​ച്ച​ത്.

പു​സ്ത​ക​ങ്ങ​ളെ അ​റി​വും ആ​ന​ന്ദ​വും ന​ല്‍​കു​ന്ന ഉ​റ്റ​മി​ത്ര​ങ്ങ​ളാ​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന അ​ദ്ദേ​ഹ​ത്തി​ന് പ​ത്രം മു​ഴു​വ​ന്‍ അ​രി​ച്ചു​പെ​റു​ക്കി വാ​യി​ക്കു​ന്ന രീ​തി​യാ​ണ്. കൈ​യി​ല്‍ കി​ട്ടു​ന്ന​തെ​ന്തും വാ​യി​ക്കും. ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ല്‍ നി​ന്ന് വി​ര​മി​ച്ചെ​ങ്കി​ലും വാ​യ​ന​യും കൃ​ഷി​യും തു​ട​രു​ന്നു.

മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മ​റു​ക​ര​യി​ലു​ള്ള ആ​ലു​വ മു​നി​സി​പ്പ​ല്‍ ലൈ​ബ്ര​റി​യി​ല്‍ അം​ഗ​ത്വ​മു​ള്ള സു​ഗ​ത​ന്‍ ദീ​ര്‍​ഘ​കാ​ലം അ​വി​ടെ നി​ന്നും പു​സ്ത​ങ്ങ​ളെ​ടു​ത്താ​ണ് വാ​യി​ച്ചി​രു​ന്ന​ത്. പെ​രി​യാ​റി​ന് കു​റു​കെ​യു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ​യും പി​ന്നീ​ട് വ​ന്ന തു​രു​ത്ത് ന​ട​പ്പാ​ല​ത്തി​ലൂ​ടെ​യും സൈ​ക്കി​ളി​ലാ​യി​രു​ന്നു യാ​ത്ര.

1990 ല്‍ ​തു​രു​ത്ത് ഗ്രാ​മ​ത്തി​ല്‍ റോ​ട്ട​റി ഗ്രാ​മ​ദ​ളം വാ​യ​ന​ശാ​ല സ്ഥാ​പി​ത​മാ​യ​തു മു​ത​ല്‍ ലൈ​ബ്ര​റി​യി​ലെ അം​ഗ​മാ​ണ്. ഈ ​ഗ്ര​ന്ഥ​ശാ​ല​യി​ലെ മി​ക​ച്ച വാ​യ​ന​ക്കാ​ര​നും സ്ഥി​ര​മാ​യി പു​സ്ത​ക​മെ​ടു​ക്കു​ന്ന​യാ​ളും കൂ​ടി​യാ​ണ്. ജൈ​വ ക​ര്‍​ഷ​ക​നാ​യ സു​ഗ​ത​ന്‍ വാ​ഴ, ക​പ്പ, പ​ച്ച​ക്ക​റി എ​ന്നീ കൃ​ഷി​ക​ള്‍ ചെ​യ്തു വ​രു​ന്നു. തു​രു​ത്ത് ഈ​സ്റ്റ് റ​സി​ഡ​ന്‍റ്സ് അ​സാ​സി​യേ​ഷ​ന്‍, സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ വെ​ല്‍​ഫ​യ​ര്‍ ഫോ​റം, എ​രു​ത്തി​ക്കാ​വ് ന​ന ദു​ര്‍​ഗാ​ദേ​വി ക്ഷേ​ത്രം എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം.

പു​സ്ത​ക​ങ്ങ​ളെ പ്ര​ണ​യി​ച്ച ശി​വ​ദാ​സ​ൻ

പി​റ​വം: വാ​യ​ന​യോ​ട് എ​ന്നും അ​ട​ങ്ങാ​ത്ത ആ​വേ​ശ​മാ​യി​രു​ന്നു പി​റ​വം ക​ള​മ്പൂ​ര്‍ ചാ​ല​ച്ചേ​രി​ല്‍ വീ​ട്ടി​ല്‍ ശി​വ​ദാ​സ​ന് കു​ട്ടി​ക്കാ​ല​ത്ത് വീ​ട്ടി​ല്‍ വ​രു​ത്തു​ന്ന ദി​ന​പ്പ​ത്രം വാ​യി​ച്ച​ശേ​ഷം നേ​ര​ത്തെ ത​ന്നെ ക​ള​മ്പൂ​ര്‍ ഗ​വ. യു​പി സ്‌​കൂ​ളി​ലെ​ത്തി അ​വി​ടു​ത്തെ ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കു​മാ​യി​രു​ന്നു. ഹൈ​സ്‌​കൂ​ള്‍ പ​ഠ​നം ന​ട​ത്തി​യ പി​റ​വം സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ വി​പു​ല​മാ​യ ലൈ​ബ്ര​റി ശേ​ഖ​രം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​യ​ന​യെ ഏ​റെ സ്വാ​ധീ​നി​ച്ചു.

സ്‌​കൂ​ള്‍ ത​ല​ങ്ങ​ളി​ലും ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യം നേ​ടു​മ്പോ​ള്‍ കി​ട്ടി​യി​രു​ന്ന​ത് അ​ക്കാ​ല​ത്തെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു. ഇ​തി​ല്‍ ക​വി​ത​യും, ക​ഥ​യും, ച​രി​ത്ര​വു​മെ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്നി​പ്പോ​ള്‍ ആ​യി​ര​ത്തി​ലേ​റെ പു​സ്ത​ക​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​യി​ട്ടു​ള്ള​ത്. ഋ​ഗ്വേ​ദ​ത്തി​ന്‍റെ വി​വ​ര്‍​ത്ത​ന പു​സ്ത​ക​വും വി​വേ​കാ​ന​ന്ദ സാ​ഹി​ത്യ​ത്തി​ന്‍റെ മു​ഴു​വ​ന്‍ വോ​ളി​യ​മ​ട​ക്കം നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു​ണ്ടാ​യി​രു​ന്ന ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​കു​തി​യോ​ളം പു​സ്ത​ക​ങ്ങ​ള്‍ ഇ​ദ്ദേ​ഹം പാ​ഴൂ​രി​ലെ വി​വേ​കാ​ന​ന്ദ സ്‌​കൂ​ളി​ന്‍റെ ലൈ​ബ്ര​റി​യി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കി. എ​ങ്കി​ലും പു​തി​യ പു​സ്ത​ക​ങ്ങ​ള്‍ ശി​വ​ദാ​സ​ൻ ഇ​പ്പോ​ഴും സ്വ​ന്ത​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ള​ത്തെ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ല്‍ എ ​ക്ലാ​സ് മെ​മ്പ​ര്‍​ഷി​പ്പു​ണ്ട്. നേ​ര​ത്തെ ബി​എ​സ്എ​ന്‍​എ​ലി​ന്‍റെ കേ​ബി​ള്‍ വ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്തി​രു​ന്ന ശി​വ​ദാ​സ്, ഇ​പ്പോ​ള്‍ പി​റ​വം റൂ​റ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ്.

ടാ​ർ​സ​ൻ ക​ഥ​ക​ൾ വാ​യി​ച്ച് രാ​ജ​ന്‍റെ തു​ട​ക്കം

കോ​ത​മം​ഗ​ലം : 55 വ​ര്‍​ഷം മു​മ്പ് വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ചി​ത്ര​കാ​ര​ന്‍ കോ​ത​മം​ഗ​ലം ന​ങ്ങേ​ലി​പ്പ​ടി കു​ന്ന​പ്പി​ള്ളി​ല്‍ രാ​ജ​ന്‍ കെ. ​ജോ​ണി​ന് ഇ​ന്ന്സ്വ​ന്ത​മാ​യു​ള്ള​ത് ആ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ള്‍. ദീ​പി​ക പ​ത്ര​ത്തി​ല്‍ അ​ക്കാ​ല​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ച ടാ​ര്‍​സ​ന്‍ ക​ഥ​ക​ള്‍ വാ​യി​ച്ചാ​യി​രു​ന്നു തു​ട​ക്കം.

ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ ഡി​റ്റ​ക്റ്റീ​വ് നോ​വ​ലു​ക​ളോ​ടാ​ണ് ഭ്ര​മ​മെ​ങ്കി​ല്‍ പി​ന്നീ​ട് ഇ​ങ്ങോ​ട്ട് ച​രി​ത്ര നോ​വ​ലു​ക​ളും വി​ശ്വ സാ​ഹി​ത്യ​വും ച​രി​ത്ര​പ​ഠ​ന​വു​മെ​ല്ലാ​മാ​യി വ​ഴി​മാ​റി. വി​പ​ണി​യി​ല്‍ പു​തി​യ പു​സ്ത​കം ഇ​റ​ങ്ങി​യാ​ല്‍ അ​ത് സ്വ​ന്ത​മാ​ക്കും. അ​ങ്ങ​നെ ഇ​പ്പോ​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ ആ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ണ്ട്.

അ​തി സു​ന്ദ​ര​മാ​യ ആ​ന്ത​രി​ക യാ​ത്ര​യ​ല്ലേ വാ​യ​ന​യെ​ന്ന് ന​ങ്ങേ​ലി​പ്പ​ടി​യി​ലെ ഐ​ശ്വ​ര്യ ക​ലാ​കേ​ന്ദ്രം ആ​ൻ​ഡ് ഗ്ര​ന്ഥ​ശാ​ല​യി​ലെ ഗ്ര​ന്ഥ​ശാ​ലാ​ധി​കാ​രി​കൂ​ടി​യാ​യ രാ​ജ​ന്‍ പ​റ​യു​ന്നു. ചി​ത്ര​ക​ല​യി​ല്‍ ഡി​പ്ലോ​മ നേ​ടി​യെ​ങ്കി​ലും ഇ​പ്പോ​ള്‍ ഹൗ​സ് പെ​യി​ന്‍റിം​ഗും, വീ​ടി​ന​ടു​ത്തു​ള്ള ഗ്ര​ന്ഥ​ശാ​ല​യി​ലെ ഗ്ര​ന്ഥ​ശാ​ലാ​ധി​കാ​രി​യു​മെ​ല്ലാ​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് ഈ 63​കാ​ര​ന്‍.

ഗോ​വി​ന്ദ​ന്‍റെ പു​സ്ത​ക​ലോ​കം

അ​ങ്ക​മാ​ലി : ക​റു​കു​റ്റി​യി​ലെ വീ​ട്ടി​ല്‍ അ​യ്യാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ണ്ട് കെ. ​പി. ഗോ​വി​ന്ദ​ന്. ക​വി​ത, ക​ഥ, നോ​വ​ല്‍, നാ​ട​കം, ജീ​വ​ച​രി​ത്രം, ഇ​തി​ഹാ​സ​പു​രാ​ണ​ങ്ങ​ള്‍, വി​വി​ധ വി​ജ്ഞാ​ന​കോ​ശ​ങ്ങ​ള്‍, നി​ഘ​ണ്ടു​ക്ക​ള്‍, രാ​ഷ്ട്രീ​യ ദ​ര്‍​ശ​ന നീ​ക​ഗ്ര​ന്ഥ​ങ്ങ​ള്‍, സം​ഗീ​ത ആ​ട്ട​ക​ഥാ​സാ​ഹി​ത്യം, ച​രി​ത്രം, ശാ​സ്ത്രം, ത​ത്വ​ചി​ന്ത, യാ​ത്രാ​വി​വ​ര​ണം— സ​ര്‍​വ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ര​ച​ന​ക​ള്‍ ഈ ​ശേ​ഖ​ര​ത്തി​ലു​ണ്ട്.

പി​താ​വി​ല്‍ നി​ന്ന് പ​ക​ര്‍​ന്നു കി​ട്ടി​യ വാ​യ​നാ​ശീ​ല​വും പു​സ്ത​ക ശേ​ഖ​ര​ണ​വു​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ക​രു​ത്താ​യ​ത്. ഒ​രു പു​സ്ത​കം കൈ​മാ​റു​മ്പോ​ള്‍ നാം ​കൈ​മാ​റു​ന്ന​ത് അ​റി​വ് മാ​ത്ര​മ​ല്ല, ഒ​രു ത​ല​മു​റ​യു​ടെ സം​സ്‌​കാ​ര​വും കൂ​ടി​യാ​ണെ​ന്ന് ഗോ​വി​ന്ദ​ന്‍ പ​റ​യു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up