ഐഎംബി സെമിനാറിന്റെയും മെഡിക്കൽ ക്യാമ്പിന്റെയും ജില്ലാതല ഉദ്ഘാടനം മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
വണ്ടൂർ: ആരോഗ്യ രംഗത്തും ജീവകാരണ്യ പ്രവർത്തനങ്ങളിലും ഐഎംബിയുടെ സേവനങ്ങൾ ഏറെ മഹത്തരവും മാതൃകാപരവുമാണെന്ന് മന്ത്രി എ.പി. അനിൽകുമാർ.
കെഎൻഎമ്മിന്റെ ആരോഗ്യ വിഭാഗമായ ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർ ഹുഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളിൽ നടത്തുന്ന സെമിനാറിന്റെയും മെഡിക്കൽ ക്യാമ്പിന്റെയും ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വണ്ടൂർ നിംസ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ഹെൽത്ത് എടിഎമ്മിന്റെ സഹായത്തോടെ 350ൽപ്പരം രോഗികൾക്ക് സൗജന്യമായി സമഗ്ര രോഗ നിർണയം നടത്തി.
പ്രമേയ രോഗികൾക്ക് ഗ്ലൂക്കോമീറ്ററുകൾ മന്ത്രി വിതരണം ചെയ്തു. ഐ എംബി ജില്ലാ പ്രസിഡന്റ് ഡോ. ഹാമിദ് ഇബ്റാഹിം അധ്യക്ഷത വഹിച്ചു. കെ എൻ എം ജില്ലാ പ്രസിഡന്റ് എൻജിനിയർ പി.കെ. ഇസ്മയിൽ , സെക്രട്ടറി ടി. യൂസുഫലി സ്വലാഹി, ജില്ലാ ഭാരവാഹികളായ എൻ. അബ്ദുല്ല സ്വലാഹി, പി .ഹംസ സുല്ലമി, എൻ.സി. ഫൈസൽ, ഐബി ജില്ലാ സെക്രട്ടറി മുസ്തഫ കാരക്കുന്ന്,
പോരൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ. കാമില മോൾ, ജില്ലാ സെക്രട്ടറി കെ. ലൈല പാണ്ടിക്കാട്, എമർജൻസി മെഡിസിൻസ് ആൻഡ് ട്രോമാകെയർ കൺസൾട്ടന്റ് ഡോ. കെ.കെ. ഷമീൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ. നാസർ അഹമ്മദ്, ഡോ. ബിബിൻ, പി. മുഹമ്മദ് മദനി, അഷ്റഫ് സ്വലാഹി പാണ്ടിക്കാട് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram