എടത്തിരുത്തി: വിദ്യാഭ്യാസവകുപ്പിന്റെ വൺ മില്ല്യൺ തൂഫാൻ ഗോൾസ് കാമ്പയിന് എടത്തിരുത്തി സെന്റ് ആൻസ് സിഎച്ച്എസിൽ തുടക്കമായി.
ലിറ്റിൽ കൈറ്റ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടി പിടിഎ വൈസ് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ ലിസ്ജോ അധ്യക്ഷതവഹിച്ചു. കൈറ്റ് മെന്റർമാരായ സിസ്റ്റർ ആൻലിറ്റ്, ടിന്റു കെ.പോൾ, തോമസ് വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റുകൊണ്ട് ലഹരിക്കെതിരേ ഒരു മില്യണ്‍ തൂഫാന് ഗോളുകള്‍ എന്ന പരിപാടി സംഘടിപ്പിച്ചു.
മുന്‍ സന്തോഷ് ട്രോഫി താരവും റിട്ട. ഡിവൈഎസ്പിയുമായ സി.പി. അശോകന് ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ പ്രവീണ്‍സ് ഞാറ്റുവെട്ടി അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ എം.കെ. മുരളി, പിടിഎ പ്രസിഡന്റ് വി. ഭക്തവത്സലന്, മുന്‍ കായിക അധ്യാപകന് ലാലു കോട്ടൂരാന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി. വിനുകുമാര്‍, എന്‍എസ്എസ് വോളന്റിയര്‍ ലീഡര്‍ എ.എ. പാര്വതിദയ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടന്നു.
Tags : nattu vishesham One Million Toofan Goals