മുല്ലശേരി: സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി കണ്ടശാംകടവ് ഏരിയ കൗൺസിലിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. വടക്കൻ പുതുക്കാട് കർമല മാതാവിന്റെ പള്ളിയിൽ നടന്ന വജ്രജൂബിലി ദിവ്യബലിക്ക് അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. ജൂബിലി ദീപം തെളിയിക്കലും ബിഷപ് നിർവഹിച്ചു. തുടർന്ന് നടന്ന ജൂബിലി സമ്മേളനം കണ്ടശാംകടവ് ഫൊറോന വികാരി ഫാ.റാഫേൽ ആക്കാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. വടക്കൻ പുതുക്കാട് പള്ളി വികാരി ഫാ.ജോസ് എടക്കളത്തൂർ അധ്യക്ഷനായിരുന്നു.
ഏരിയ കൗൺസിൽ പ്രസിഡന്റ് പി.വി. മരിയ ജിനി, ജനറൽ കൺവീനർ സണ്ണി ജോസഫ്, ഫാ. ജിക്സൺ താഴത്ത്, കെ.കെ. പോൾസൺ, പി.ജെ. വർഗീസ്, ടി.യു. ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കോളർഷിപ്പ് വിതരണം, കുടുംബ സംഗമം, സ്നേഹവിരുന്ന് തുടങ്ങിയവയും ഉണ്ടായിരുന്നു.
Tags : nattu vishesham Diamond Jubilee celebrations