ജെഡി മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗീത സന്ധ്യ ബിഷപ് ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: സംഗീതം എല്ലാവരെയും ഒന്നിപ്പിക്കുന്നുവെന്നും എല്ലാ പ്രായക്കാരിലും ഇന്നും സംഗീതത്തിന് പ്രാധാന്യം ഉണ്ടെന്നും ബിഷപ് ഡോ. ആന്റണി വാലുങ്കല്‍. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ജെഡി മ്യൂസിക് ബാന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് മൊണാസ്റ്ററി സുപ്പീരിയര്‍ ഫാ. മാത്യു കോയിക്കര, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഞാറക്കല്‍ ശ്രീനി,
സംഗീത സംവിധായകന് സുരേഷ് മണിമല, പൗളി വല്സന്, അനില്‍ പ്ലാവിന്‍സ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam