കരുമാലൂർ പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തുനിന്നാണ് മണൽ വഞ്ചികൾ ആലുവ വെസ്റ്റ് പോലീസ് പിടിച്ചെടുത്തപ്പോൾ കരുമാലൂർ പഞ്ചായത്ത് പ്രസിഡന
കരുമാലൂർ : പെരിയാറിൽ മണൽവേട്ടക്കാർക്കെതിരേ ശക്തമായ നടപടിയുമായി പോലീസ്. മൂന്നു മണൽ വഞ്ചികൾ പിടിച്ചെടുത്തു. വഞ്ചിയിൽ ഉണ്ടായിരുന്ന മണൽ തൊഴിലാളികൾ പുഴയിൽ ചാടി രക്ഷപ്പെട്ടു.
പെരിയാറിൽ ആലുവ മുതൽ മാഞ്ഞാലി പാലം വരെ രാത്രിയിൽ വൻതോതിൽ മണൽവാരൽ നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് ഇന്നലെ പുലർച്ചെ ആലുവ വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് മണൽ വാരികൊണ്ടിരുന്ന മണൽ വഞ്ചികൾ പിടിച്ചെടുത്തത്. പോലീസിനെ കണ്ട് മണൽ വാരിയിരുന്ന തൊഴിലാളികൾ പുഴയിൽ ചാടി നീന്തി രക്ഷപ്പെട്ടു. കരുമാലൂർ പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്ത് നിന്നാണ് വഞ്ചികൾ പിടിച്ചെടുത്തത്.
ഒരു വള്ളത്തിൽ മൂന്ന് ലോഡ് മണൽ കൊള്ളുന്ന മൂന്ന് വലിയ വഞ്ചികളാണ് പിടിച്ചെടുത്തത്. ഒരു വള്ളത്തിന് രണ്ട് ലക്ഷത്തിലധികം രൂപ ചെലവ് വരും. പിടിച്ചെടുത്ത വള്ളങ്ങൾ മാഞ്ഞാലി പാലത്തിന് സമീപം എത്തിച്ച് മണൽ വാരാൻ ഉപയോഗിച്ച സാമഗ്രികളും വഞ്ചിയിൽ ഘടിപ്പിച്ച യമഹ ഉൾപ്പെടെയുള്ള സാധനങ്ങളും പോലീസ് പിടിച്ചെടുത്തു.
വഞ്ചിയിൽ ഉണ്ടായിരുന്ന മണൽ ജെസിബി യുടെ സഹായത്തോടെ നീക്കം ചെയ്തു. പെരിയാറിൽ മണൽവാരൽ വർധിച്ച് വരികയാണെന്നും പോലീസിന്റെ ഇടപെടൽ ശക്തമാക്കണമെന്നും കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ് പറഞ്ഞു.
Tags : Local News Nattuvishesham Ernakulam