x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴീ​ക്കോ​ട് പാ​ലം മു​ന​മ്പംക​ര തൊ​ടാ​ൻ ഇ​നി മൂ​ന്നു ഗ​ർ​ഡ​ർ ദൂ​രം


Published: June 22, 2026 04:56 AM IST | Updated: June 22, 2026 04:56 AM IST

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മു​ന​മ്പം-​അ​ഴീ​ക്കോ​ട് പാ​ലം.

വൈ​പ്പി​ൻ: ദ്രു​ത​ഗ​തി​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന മു​ന​മ്പം അ​ഴീ​ക്കോ​ട് പാ​ലം മു​ന​മ്പം ക​ര തൊ​ടാ​ൻ ഇ​നി മൂ​ന്ന് ഗ​ർ​ഡ​റു​ക​ളു​ടെ അകലം മാ​ത്രം. മൂ​ന്ന് ഗാ​ർ​ഡ​റു​ക​ൾ കൂ​ടി സ്ഥാ​പി​ച്ചാ​ൽ പാ​ലം മു​ന​മ്പ​ത്ത് വ​ന്ന് തൊ​ടും.

ഗ​ർ​ഡ​റു​ക​ൾ അ​ഴീ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നാ​ണ് സ്ഥാ​പി​ച്ചു തു​ട​ങ്ങി​യ​ത്. ഈ ​ഭാ​ഗ​ത്തെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​നി മു​ന​മ്പ​ത്ത് അ​പ്പ്രോ​ച്ചി​ന്‍റെ പ​ണി​ക​ൾ തീ​രാ​നു​ണ്ട്.

ഇ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് സൈ​റ്റി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന 60 ഓ​ളം ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് പോ​യ​തു മൂ​ലം ഇ​ട​യ്ക്ക്പ​ണി​ക്ക് അ​ല്പം വേ​ഗ​ത കു​റ​ഞ്ഞി​രു​ന്നു.

ഇ​തി​ൽ പ​കു​തി തൊ​ഴി​ലാ​ളി​ക​ൾ അ​ടു​ത്തി​ടെ തി​രി​ച്ചെ​ത്തി​യ​തോ​ടെ പ​ണി​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ഈ ​പാ​ലം അ​ടു​ത്ത പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യോ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​നോ തു​റ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

എ​ന്നാ​ൽ പാ​ലം തു​റ​ക്കു​ന്ന​തോ​ടെ വൈ​പ്പി​ൻ സം​സ്ഥാ​ന​പാ​ത​യി​ൽ സം​ജാ​ത​മാ​കു​ന്ന ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കാ​ത്ത​ത് വൈ​പ്പി​ൻ ദ്വീ​പ്നി​വാ​സി​ക​ളി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു.

പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി സ​മാ​ന്ത​ര പാ​ത​യാ​യ തീ​ര​ദേ​ശ ഹൈ​വേ​യു​ടെ വൈ​പ്പി​ൻ റീ​ച്ച് എ​ത്ര​യും വേ​ഗം നി​ർ​മാ​ണം ആ​രം​ഭി​ച്ച് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up