x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ള​ക്ക​ന്നൂ​രി​ന്‍റെ മ​ണ്ണി​ൽ ഫാ. ​തോ​മ​സ് പ​തി​ക്ക​ലി​ന് നി​ത്യ​നി​ദ്ര

വെബ് ഡെസ്ക്
Published: July 25, 2026 01:20 AM IST | Updated: July 25, 2026 01:20 AM IST

ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ന്ത്യ​ചും​ബ​നം ന​ൽ​കു​ന്നു.

വി​ള​ക്ക​ന്നൂ​ർ: ഈ​ശോ​യു​ടെ തി​രു​മു​ഖം പ​തി​ഞ്ഞ തി​രു​വോ​സ്തി ആ​ദ്യ​മാ​യി ദ​ർ​ശി​ച്ച ഫാ. ​തോ​മ​സ് പ​തി​ക്ക​ലി​ന് ദി​വ്യ​കാ​രു​ണ്യം അ​ട​യാ​ള​മേ​കി​യ വി​ള​ക്ക​ന്നൂ​രി​ന്‍റെ മ​ണ്ണി​ൽ നി​ത്യ​നി​ദ്ര. ദി​വ്യ​കാ​രു​ണ്യ അ​ട​യാ​ള​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ച്ച അ​ൾ​ത്താ​ര​യോ​ടും പ്രി​യ​ജ​ന​ത്തോ​ടും വി​ട​ചൊ​ല്ലി​യ പ​തി​ക്ക​ല​ച്ച​ന് യാ​ത്ര​മൊ​ഴി​യേ​കാ​ൻ ആ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി. വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ ന​ട​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ, തോ​മ​സ​ച്ച​ന്‍റെ കു​ടും​ബാം​ഗ​മാ​യ ഫാ. ​ജോ​സ് പൂ​വ​ന്നി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

ഇ​ന്ന​ലെ രാ​വി​ലെ ക​രു​വ​ഞ്ചാ​ൽ പ്രീ​സ്റ്റ് ഹോ​മി​ലാ​യി​രു​ന്നു സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ ആ​ദ്യ​ഭാ​ഗം. തു​ട​ർ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ ഭൗ​തി​ക​ദേ​ഹം വി​ള​ക്ക​ന്നൂ​ർ പ​ള്ളി​യി​ലെ​ത്തി​ച്ചു. അ​പ്പോ​ഴേ​ക്കും ആ​യി​ര​ങ്ങ​ൾ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ നി​റ​ഞ്ഞി​രു​ന്നു. താ​ൻ സ്നേ​ഹി​ച്ച​വ​രെ അ​വ​സാ​നം വ​രെ സ്നേ​ഹി​ക്കാ​ൻ തോ​മ​സ​ച്ച​ന് ക​ഴി​ഞ്ഞി​രു​ന്ന​താ​യി ആ​ർ​ച്ച്ബി​ഷ​പ് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ടെ ന​ൽ​കി​യ വ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് സാ​ക്ഷി​ക​ളാ​യി. അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ‌​യ​ത്.

 

സ​ഹ​പാ​ഠി​ക്ക് അ​ന്ത്യാ​ഞ്ജ​ലി​യു​മാ​യി
മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

പ്രി​യ​പ്പെ​ട്ട സ​ഹ​പാ​ഠി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി സ​ണ്ണി ജോ​സ​ഫും എ​ത്തി‌. കി​ളി​യ​ന്ത​റ സ്കൂ​ളി​ലാ​ണ് ഫാ. ​തോ​മ​സ് പ​തി​ക്ക​ലും സ​ണ്ണി ജോ​സ​ഫും ഒ​രു​മി​ച്ച് പ​ഠി​ച്ച​ത്. ക​ഴി​ഞ്ഞ മേ​യി​ൽ സ​ഹ​പാ​ഠി​ക​ൾ ഒ​രു​മി​ച്ചു ചേ​ർ​ന്നി​രു​ന്നു. കൂ​ടെ​പ​ഠി​ച്ച എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി മു​ൻ​കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​യി​രു​ന്നു അ​ച്ച​നെ​ന്ന് മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

അ​തി​രൂ​പ​ത​യ്ക്ക് വേ​ണ്ടി ചാ​ൻ​സ​ല​ർ ഫാ. ​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ആ​ഴ​മു​ള്ള ആ​ത്മീ​യ​ത​യു​ടെ മ​നു​ഷ്യ​നാ​യി​രു​ന്ന തോ​മ​സ​ച്ച​ൻ രോ​ഗ​പീ​ഡ​ക​ൾ കീ​ഴ​ട​ക്കി​യ​പ്പോ​ൾ ഈ​ശോ​യി​ൽ അ​ർ​പ്പി​ച്ചാ​ണ് ജീ​വി​ച്ചി​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌‌​ട്രീ​യ​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി​പേ​രും അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Fr. Thomas Pathikkal

Recent News

Corehub Up