ചവറ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇ ലിമിറ്റഡിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളങ്ങരഭാഗം കാരുണ്യ ദീപം ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി.
തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പ് മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ അംബ്രോസ് അധ്യക്ഷനായി.
ഐആര്‍ഇ ലിമറ്റഡ് ജനറല്‍ മാനേജര്‍ ആന്‍ഡ് ഹെഡ് എന്‍.എസ് അജിത്, റിസോഴ്സ് മാനേജര്‍ അജി മേനോന്, ഫാ. ഇ. അജയകുമാര്‍, ഫാ.ജോളി ഏബ്രഹം, സിസ്റ്റര്‍ പെച്ചുള മേരി, സേവ്യര്‍ അലോഷ്യസ്, ആന്‍ഡ്രൂസ് പീറ്റര്‍, റൊണാള്‍ഡ് ബര്‍ക്കുമന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.