x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ൽ ക്യാ​മ്പ്


Published: April 13, 2026 10:10 PM IST | Updated: April 13, 2026 10:10 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി ന​ല്ല സ​മ​റി​യാ​യ​ൻ ആ​ശ്ര​മ​ത്തി​ൽ ന​ട​ത്തി​യ സൗ​ജ​ന്യ ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ആ​ശ്ര​മം ഡ​യ​റ​ക്‌​ട​ർ ഫാ. ​റോ​യ് വ​ട​ക്കേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക ഹോ​മി​യോ​പ്പ​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഹോ​മി​യോ​പ്പ​തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ന​ല്ല സ​മ​റി​യാ​യ​ൻ ആ​ശ്ര​മ​ത്തി​ൽ ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഹോ​മി​യോ​പാത്‌​സ് കേ​ര​ള ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ൽ ക്യാ​മ്പ് "സ​മ​ഗ്രം' ന​ട​ത്തി. ആ​ശ്ര​മം ഡ​യ​റ​ക്‌​ട​ർ ഫാ. ​റോ​യ് വ​ട​ക്കേ​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ർ​ധി​ച്ചു​വ​രു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദം, പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം, ജീ​വി​ത​ശൈ​ലി വ്യ​തി​യാ​ന​ങ്ങ​ൾ, ഭ​ക്ഷ​ണ രീ​തി​യി​ലെ മാ​റ്റം എ​ന്നി​വ കാ​ര​ണം അ​ല​ർ​ജി​ക​ൾ, ഹോ​ർ​മോ​ൺ അ​സ​ന്തു​ലി​താ​വ​സ്‌​ഥ, ഓ​ട്ടോ ഇ​മ്യൂ​ൺ രോ​ഗ​ങ്ങ​ൾ, മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​മി​യോ​പ്പ​തി​യു​ടെ ല​ളി​ത​മാ​യ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും കേ​ര​ള​മൊ​ട്ടാ​കെ ഹോ​മി​യോ​പ്പ​തി വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ന്നും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഐ​എ​ച്ച്കെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ല​ൻ എ​ൻ. ഷാ​ജി, സെ​ക്ര​ട്ട​റി ഡോ. ​ടി.​കെ. ജ്യോ​തി​ഷ്, ഐ​എ​ച്ച്കെ കാ​ഞ്ഞി​ര​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ഡോ. ​ബി​നോ​യ് ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​പ​ക്ഷം ഇ​ത്ത​ര​ത്തി​ലു​ള്ള സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സാ​മൂ​ഹ്യ​സേ​വ​നാ​ർ​ഥം ന​ട​ത്താ​ൻ സം​ഘ​ട​ന സ​ജ്ജ​മാ​ണെ​ന്നും ഐ​എ​ച്ച്കെ ഭാ​ര​വാ​ഹി​കൾ അ​റി​യി​ച്ചു. ഫോ​ൺ: 8943233791, 6238709015.

Tags : Free Homeopathy nattuvishesham local news

Recent News

Corehub Up