x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ ഹോ​മി​യോ​പ്പ​തി മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്


Published: April 26, 2026 03:47 AM IST | Updated: April 26, 2026 03:47 AM IST

പാ​ലാ: കേ​ര​ള​ത്തി​ലെ ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഹോ​മി​യോ​പ്പ​ത്‌​സ് കേ​ര​ള​യും പാ​ലാ മാ​ർ​സ്ലീ​വാ മെ​ഡി​സി​റ്റി​യും പാ​ലാ എ​സ്എം​വൈ​എ​മ്മും സം​യു​ക്ത​മാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന സ​മ​ഗ്രം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് മേ​യ് മൂ​ന്നി​ന് ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ക്കും.

പ​ഴ​കി​യ​തും തു​ട​ർ​ച്ച​യാ​യി മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​തും വി​വി​ധ ചി​കി​ത്സ​ക​ൾ സ്വീ​ക​രി​ച്ചി​ട്ടും ഭേ​ദ​മാ​കാ​ത്ത​തു​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ക്യാ​ന്പി​ൽ പ​രി​ശോ​ധ​ന​യു​ണ്ടാ​കും. ത്വ​ക് രോ​ഗ​ങ്ങ​ൾ, വാ​ത​രോ​ഗ​ങ്ങ​ൾ, തൈ​റോ​യി​ഡ് രോ​ഗ​ങ്ങ​ൾ, അ​ല​ർ​ജി, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, പ​ഠ​ന​പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക-​വൈ​കാ​രി​ക പെ​രു​മാ​റ്റ പ്ര​ശ്ന​ങ്ങ​ൾ, ത​ല​വേ​ദ​ന, ട്രൈ​ജ​മി​ന​ൽ ന്യൂ​റാ​ൾ​ജി​യ തു​ട​ങ്ങി നാ​ഡീ​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന അ​സു​ഖ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ​ഗ്ധ ഹോ​മി​യോ​പ്പ​തി ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന 50 പേ​ർ​ക്ക് ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത അ​റി​യു​ന്ന​തി​നു​ള്ള ടെ​സ്റ്റ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി മു​ൻ‌​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും മെ​ഡി​ക്ക​ൽ ക്യാ​മ്പ്. പാ​ലാ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള പ​ള്ളി​ക​ളി​ൽ ഞാ​യ​റാ​ഴ്ച ഒ​രു​ക്കു​ന്ന എ​സ്എം​വൈ​എ​മ്മി​ന്‍റെ ഹെ​ൽ​പ്പ് ഡെ​സ്‌​ക് വ​ഴി​യും ക്യാ​മ്പി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഫോ​ൺ: 8156957133, 6282329193, 8943233791.

Tags : Free Homeopathy Medical Camp

Recent News

Corehub Up