പാലക്കാട്: ഓണത്തോടനുബന്ധിച്ച് വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഈമാസം 20 മുതല്‍ 24 വരെ ഗുണനിലവാര പരിശോധന നടത്താന്‍ സൗകര്യമൊരുക്കുന്നു.
സിവില്‍സ്റ്റേഷനിലെ രണ്ടാംനിലയിലെ ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിലാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സജ്ജീകരിക്കുക. ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്റെ ഗുണനിലവാരം ബോധ്യപ്പെടുന്നതിനും ക്ഷീരകര്‍ഷകരുടെയും ക്ഷീരസംഘങ്ങളുടെയും പാല്സാമ്പിളുകള് പരിശോധിക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്നു ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ അറിയിച്ചു. വിവരം 0491 2505157 നന്പറിൽ ലഭിക്കും.
Tags : Nattuvishesham Districtnews milk quality