x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര നാ​ളെ മു​ത​ൽ


Published: July 7, 2026 01:24 AM IST | Updated: July 7, 2026 01:24 AM IST

തി​രു​വ​ല്ല: പു​ന​രൈ​ക്യ ശി​ല്പി​യും മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യി​രു​ന്ന ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 73ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യ്ക്ക് നാ​ളെ തു​ട​ക്ക​മാ​കും.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക യു​വ​ജ​ന പ്ര​സ്ഥാ​നം തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല സെ​ന്‍റ്് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ്് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പാ​ർ​ക്കി​യ​ൽ ക​ത്തീ​ഡ്ര​ലി​ൽ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റി​ടം​വ​രെ​യാ​ണ് പ​ദ​യാ​ത്ര. 14നു ​സ​മാ​പി​ക്കും.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ല്ല സെ​ന്റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ക​ർ​ദി​നാ​ൾ മാ​ർ ബ​സ​ലി​യോ​സ്‌ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ​യും തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്രാ​ർ​ഥ​ന​യോ​ടെയും തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ആ​രം​ഭി​ക്കും.

ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യും ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും ചേ​ർ​ന്ന് എം​സി​വൈ​എം തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന പ്ര​സി​ഡ്റ് ജി​ബി​ൻ കെ. ​ജോ​ണി​ന് വ​ള്ളി​ക്കു​രി​ശ് ന​ൽ​കി ക്കൊണ്ടു തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യ്ക്ക് ആ​രം​ഭം കു​റി​ക്കും.

തി​രു​വ​ല്ല​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യ്ക്ക് തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ൾ ഫാ.​ഡോ. ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ, എം​സി​വൈ​എം തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ കെ. ​ജോ​ൺ, ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ കു​രി​ശു​മൂ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജോ വി​ൽ‌​സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

മേ​രി​ഗി​രി അ​ര​മ​ന, ചെ​റു​പു​ഷ്പ​ഗി​രി അ​ര​മ​ന, ബ​ഥാ​നി​യ, തോ​ട്ട​ഭാ​ഗം സെ​ന്റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വെ​ണ്ണി​ക്കു​ളം സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റോ​ടെ എ​ത്തി​ച്ചേ​രും
പ​ത്തി​നു രാ​വി​ലെ ഏ​ഴി​ന് തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ധു​പ​പ്രാ​ർ​ഥ​ന​യും. 8.30 ഓ​ടെ പ​ദ​യാ​ത്ര പു​ന​രാ​രം​ഭി​ക്കും.

വെ​ണ്ണി​ക്കു​ളം, റാ​ന്നി, എ​രു​മേ​ലി, മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ​ദ​യാ​ത്രി​ക​രും തി​രു​വ​ല്ല​യി​ൽ നി​ന്നു​ള്ള സം​ഘ​ത്തോ​ടൊ​പ്പം ചേ​രും. . 1.30ഓ​ടെ ഇ​ല​ന്തൂ​ർ സെ​ന്‍റ് പാ​ട്രി​ക് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം, വി​ശ്ര​മം എ​ന്നി​വ​യ്ക്കു​ശേ​ഷം തോ​ട്ടു​പു​റം വ​ഴി പു​ത്ത​ൻ​പീ​ടി​ക ദേ​വാ​ല​യത്തിലെ​ത്തും.


പു​ത്ത​ൻ​പീ​ടി​ക​യി​ൽ റാ​ന്നി പെ​രു​നാ​ട്ടി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​ധാ​ന പ​ദ​യാ​ത്രാ സം​ഘ​ത്തോ​ടൊ​പ്പം തി​രു​വ​ല്ല അ​തി​രൂ​പ​ത പ​ദ​യാ​ത്ര സം​ഗ​മി​ക്കും. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു പു​ത്ത​ൻ​പീ​ടി​ക​യി​ൽ , പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൻ കെ. ​സാം, മ​ല്ല​പ്പ​ള്ളി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല, പ്ര​സി​ഡ​ന്‍റ് അ​ബ​ൽ വി. ​തോ​മ​സ് , റാ​ന്നി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ബു ക​ര​പ്പ​ന​ശേ​രി​മ​ല​യി​ൽ, പ്ര​സി​ഡ​ന്‍റ് ജി​ജി​ൻ തോ​മ​സ്, എ​രു​മേ​ലി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​ല്ലു​പു​ര​യ്ക്ക​ൽ, പ്ര​സി​ഡ​ന്‍റ് നി​തി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

 

Tags :

Recent News

Corehub Up