x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര​യി​ലെ കോ​ട​തി സ​മു​ച്ച​യ​ങ്ങ​ള്‍​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചു; നി​ര്‍​മാ​ണം തു​ട​ങ്ങി​യി​ല്ല


Published: June 28, 2026 06:41 AM IST | Updated: June 28, 2026 06:41 AM IST

കൊ​ട്ടാ​ര​ക്ക​ര തോ​ട്ടം​മു​ക്കി​ലെ കോ​ട​തി സ​മു​ച്ച​യം.

കൊ​ട്ടാ​ര​ക്ക​ര : അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ വീ​ര്‍​പ്പു​മു​ട്ടുകയാണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ കോ​ട​തി സ​മു​ച്ച​യ​ങ്ങ​ള്‍. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി 12.90കോ​ടി കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​രു​ന്നു. കോ​ട​തി​ക​ളെ​ല്ലാം ഒ​രു കൂ​ര​യ്ക്ക് കീ​ഴി​ലേ​യ്ക്ക് മാ​റ്റാ​നു​ള്ള പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്ത​ത്.

കൊ​ട്ടാ​ര​ക്ക​ര, ഓ​യൂ​ര്‍ റോ​ഡി​ല്‍ ഗാ​ന്ധി​മു​ക്കി​നും ത്രിക്ക​ണ്ണാ​മം​ഗ​ലി​നും ഇ​ട​യി​ലാ​യി തോ​ട്ടം മു​ക്കി​ലാ​ണ് നി​ല​വി​ലെ കോ​ട​തി കെ​ട്ടി​ടം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ള്ള പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ച് നീ​ക്കി​യ​ശേ​ഷം പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. അ​ഞ്ച് കോ​ടി​യാ​ണ് ആ​ദ്യം അ​നു​വ​ദി​ച്ച​ത്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് നി​ല​ക​ളു​ള്ള കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് കൂ​ടു​ത​ല്‍ തു​ക അ​നു​വ​ദി​ക്കു​ക​യും കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ന്‍റെ ആ​ദ്യ​രൂ​പ​രേ​ഖ ത​ന്നെ മാ​റ്റു​ക​യും ചെ​യ്തു. കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി അ​ഞ്ചുനി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​ക​യും ചെ​യ്തു.

എ​സ്‌​സി, എ​സ്ടി കോ​ട​തി നി​ല​വി​ല്‍ ക​ച്ചേ​രി ജം​ഗ്ഷ​നി​ലെ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ജീ​ര്‍​ണാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​ത് ഉ​ള്‍​പ്പെ​ടെ എ​ല്ലാ കോ​ട​തി​ക​ളും വ​ലി​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​നു​ള്ള ഉ​ദ്ദേ​ശ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫീ​സ്, വി​ശ്ര​മ സ്ഥ​ലം, ടോ​യ്‌ലെറ്റു​ക​ള്‍, കാ​ന്‍റീന്‍, വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നു വേ​ണ്ടി കൂ​ടു​ത​ല്‍ സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ള്‍ ഇ​തൊ​ക്കെ​യാ​യി​രു​ന്നു പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ഇ​തുവ​രെ​യും തു​ട​ങ്ങി​യി​ട്ടി​ല്ല.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up