പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: സീനിയർ ചേമ്പർ ഇന്റർനാഷണൽ നെടുങ്കണ്ടം ലീജിയന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷവും വിശേഷാൽ പൊതുയോഗവും ഒക്ടോബർ രണ്ടിന് വൈകുന്നേരം അഞ്ചിന് നെടുങ്കണ്ടം സ്രേയസ് ഹാളിൽ നടത്തും.
ഗാന്ധിജയന്തി സിമ്പോസിയം, സീനിയേഴ്സും സീനിയറെറ്റ്സും പങ്കെടുക്കുന്ന സംയുക്ത വിശേഷാൽ സമ്മേളനം, പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ, സേനാപതി വേണു എംഎൽഎക്ക് സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ഓണററി അംഗത്വം നൽകൽ എന്നിവയാണ് പ്രധാന പരിപാടികൾ.
എ
സ്സിഐ നെടുങ്കണ്ടം ലീജിയൻ പ്രസിഡന്റ് പ്രഫ. ഡോ. എം.ജെ. മാത്യു അധ്യക്ഷത വഹിക്കും. സീനിയർ ചേമ്പർ ഇന്റർനാഷണൽ ഏരിയ ബി ചുമതലയുള്ള വൈസ് പ്രസിഡന്റ് എസ്.പി. അരവിന്ദ് വിശിഷ്ടാതിഥിയാകും. ലീജിയൻ സെക്രട്ടറി കെ.സി. ചാക്കോ, ട്രഷറർ പി.എൻ. സുകു, പ്രോഗ്രാം കോ-ഓർഡിനേറ്റർ സാബു ജോൺ, വൈസ് പ്രസിഡന്റ് അഡ്വ. കെ.ടി. മൈക്കിൾ എന്നിവർ നേതൃത്വം നൽകും.