x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​മി​ത്ര മ​ണ്ഡ​ലം ജാ​ന​കി​യ​മ്മ സ്മൃ​തി​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 03:04 AM IST | Updated: July 19, 2026 03:04 AM IST

കാ​ര​ക്കോ​ണം സോ​മ​ര്‍​വെ​ല്‍ മെ​മ്മോ​റി​യ​ല്‍ സി​എ​സ്ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കൊ​റ്റാ​മം ഫാ​ത്തി​മ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ന​ല്‍​കു​ന്ന ശാ​സ്ത്ര പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്

നെ​യ്യാ​റ്റി​ന്‍​ക​ര: സം​ഗീ​തം ഉ​ള്ളി​ട​ത്തോ​ളം കാ​ലം എ​സ്. ജാ​ന​കി ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നു സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗാ​ന്ധി​മി​ത്ര മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​യ്യാ​റ്റി​ന്‍​ക​ര ജെ.​സി. ഡാ​നി​യ​ല്‍ സ്മാ​ര​ക​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജാ​ന​കി അ​മ്മ സ്മൃ​തി​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാ​ന്ധി​മി​ത്ര മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി. ​ജ​യ​ച​ന്ദ്ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡ​ബ്ല്യൂ.​ആ​ർ. ഹീ​ബ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ൺ​സി​ല​ർ​മാ​രാ​യ സം​ഗീ​ത പ്ര​സാ​ദ്, സു​പ്രി​യ മ​ഹേ​ഷ്, പി​ന്ന​ണി ഗാ​യ​ക​ൻ സ്വ​ര​സാ​ഗ​ർ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശി​വ​ൻ ഭാ​വ​ന, സം​ഗീ​ത​ജ്ഞ​രാ​യ രാ​ജീ​വ് ആ​ദി​കേ​ശ​വ്, എ​സ്.​പി. ശി​വ​പ്ര​സാ​ദ്, പ്ര​സ് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി​ലാ​ല്‍, പ്ര​ദീ​പ് മ​രു​ത​ത്തൂ​ർ, ഗാ​ന്ധി​മി​ത്ര മ​ണ്ഡ​ലം ഭാ​ര​വാ​ഹി ബി​നു മ​രു​ത​ത്തൂ​ർ, ഡോ. ​നാ​രാ​യ​ണ റാ​വു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ലി​പ്പോ​ട്ടു​കോ​ണം വി​ജ​യ​ൻ, കെ.​കെ. ശ്രീ​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര ശേ​ഖ​ർ, മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ, വ​ഴു​തൂ​ർ സു​ദേ​വ​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District News

Recent News

Corehub Up