x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി ചോ​ദി​ച്ചു​വ​ന്നു വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചുക​ട​ന്ന സം​ഘം പി​ടി​യി​ൽ


Published: July 4, 2026 07:06 AM IST | Updated: July 4, 2026 07:06 AM IST

വെ​ഞ്ഞാ​റ​മൂ​ട്: ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ര​ണ്ട​ര പ​വ​ന്‍റെ മാ​ല ബൈ​ക്കി​ലെ​ത്തി പൊ​ട്ടി​ച്ചു ക​ട​ന്ന ര​ണ്ടു​പേ​ർ പി​ടി​യി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര പെ​രു​മ്പ​ഴു​തൂ​ർ സാ​ജ​ൻ നി​വാ​സി​ൽ സാ​ജ​ൻ (29 ), കാ​രേ​റ്റ് പു​ളി​മാ​ത്ത് മാ​ട​ൻ​വി​ള വീ​ട്ടി​ൽ സി​നു ( 25 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വാ​മ​ന​പു​രം ആ​നാ​കു​ടി പൊ​യ്ക​മു​ക്ക് ല​ക്ഷ്മി​വി​ള​യി​ൽ പ്ര​ശോ​ഭ​ന (54) യു​ടെ മാ​ല​യാ​ണ് സം​ഘം ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ആ​നാ​കു​ടി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.

സ്‌​കൂ​ളി​ൽ റീ ​സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലേ​ക്കു ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു പ്ര​ശോ​ഭ​ന. ഇ​തി​നി​ടെ ഹെ​ൽ​മെ​റ്റ് ധ​രി​ച്ചു ബൈ​ക്കി​ലെ​ത്തി​യ​വ​ർ വ​ഴി ചോ​ദി​ച്ചു. വ​ഴി പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ മാ​ല പൊ​ട്ടി​ച്ചു​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ബ​ഹ​ളം​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി. ചി​ല​ർ ബൈ​ക്കു​കാ​രെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് വി​വി​ധ ഇ​ട​ങ്ങ​ളി​ലെ സി​സി ടി​വി​ക​ൾ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ് തു. വെ​ഞ്ഞാ​റ​മൂ​ട് എ​സ്എ​ച്ച്ഒ ടി.​ഡി. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ എ​സ്. ഷെ​മീ​ർ, പി. ​അം​ബ​രീ​ഷ്, എം.​എ. ഷാ​ജി, ജി​എ​സ്ഐ എ​സ്. ബി​ജു, സി​പി ഒ​മാ​രാ​യ ന​ജിം​ഷാ, അ​നൂ​പ്, സി​യാ​സ്, എം.​പി. അ​ഭി​ജി​ത്ത്, അ​നീ​ഷ്, നം​ഷീ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up