x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വും എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: September 26, 2026 12:07 AM IST | Updated: September 26, 2026 12:07 AM IST

ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ര​വേ അ​റ​സ്റ്റി​ലാ​യ നാ​ലം​ഗ സം​ഘം.

പൊ​ലി​സി​നു നേ​രെ പെ​പ്പ​ര്‍ സ്പ്രേ ആ​ക്ര​മ​ണം

നാ​ലു​പേ​ര്‍ പി​ടി​യി​ല്‍

കൂ​ട​ല്‍: പി​എം റോ​ഡി​ലൂ​ടെ കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ല​ഹ​രി​വ​സ്തു​ക്ക​ള്‍ വാ​ഹ​നം ത​ട​ഞ്ഞു പൊ​ലി​സ് പി​ടി​കൂ​ടി. നാ​ലു​പേ​ര്‍ പി​ടി​യി​ല്‍. അ​ടൂ​ര്‍ പ​ഴ​കു​ളം സ്വ​ദേ​ശി ലൈ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ്, എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ല്‍ എ​ന്നി​വ​യാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡാ​ന്‍​സാ​ഫ് ടീ​മി​ന്‍റെ​യും അ​ടൂ​ര്‍ സ​ബ്ഡി​വി​ഷ​ന്‍ ഡാ​ന്‍​സാ​ഫ് ടീ​മി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി മ​രു​ന്നു​ക​ള്‍ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ ല​ഹ​രി​വ​സ്തു​ക്ക​ള്‍ പെ​ാലിസ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.
നാ​ല് യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചു വ​ന്ന കെ​എ​ല്‍ 31 വി 5406 ​ന​മ്പ​ര്‍ ബൊ​ലേ​നോ കാ​റി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​താ​ണ് ല​ഹ​രി വ​സ്തു​ക്ക​ളെ​ന്നു പൊ​ലി​സ് ക​ണ്ടെ​ത്തി. 400 ഗ്രാം ​ക​ഞ്ചാ​വ്, 13. 508 ഗ്രാം ​എം​ഡി​എം​എ, 2.303 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

പ​ഴ​കു​ളം പൊ​ന്മ​ന കി​ഴ​ക്കേ​തി​ല്‍ ലൈ​ജു (31), നൂ​റ​നാ​ട് പാ​ല​മേ​ല്‍​കാ​വി​ല്‍ ശ്യാം (30), ​വ​ട്ട​യ​ത്തി​നാ​ല്‍ അ​രു​ണ്‍ (29), നൂ​റ​നാ​ട്ശ്രീ​ഹ​രി ഭ​വ​ന​ത്തി​ല്‍ കി​ര​ണ്‍ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി ഈ ​സം​ഘ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ ഡാ​ന്‍​സാ​ഫ് സം​ഘം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ പ്ര​ധാ​നി ലൈ​ജു നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലും കാ​പ്പ കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലും, ആ​ന്ധ്ര​പ്ര​ദേ​ശി​ലും ഉ​ള്‍​പ്പെ​ടെ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഈ ​സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രും നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്. സം​ഘ​ത്ത​ല​വ​ന്‍ ലൈ​ജു കൂ​ട​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ല​ഞ്ഞൂ​ര്‍ ക​രി​ച്ച​ന്നൂ​ര്‍ എ​ന്ന സ്ഥ​ല​ത്ത് ഒ​രു വാ​ട​ക വീ​ട്ടി​ല്‍ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും ക​ഞ്ചാ​വ് , എം​ഡി​എം എ , ​ഹാ​ഷി​ഷ് ഓ​യി​ല്‍ എ​ന്നി​വ​യു​മാ​യി പ്ര​തി​ക​ള്‍ ഒ​രു കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്നു​വെ​ന്നു മ​ന​സി​ലാ​ക്കി​യ പൊ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ജീ​പ്പ് കാ​റി​നു കു​റു​കെ നി​ര്‍​ത്തി വാ​ഹ​നം ത​ട​ഞ്ഞാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ള്‍ കാ​റി​നു​ള്ളി​ല്‍ നി​ന്ന് പൊ​ലി​സി​

നു നേ​രേ പെ​പ്പ​ര്‍ സ്‌​പ്രേ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ക​യും കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലി​സ് സം​ഘം ഇ​വ​രെ കീ​ഴ‌​പ്പെടു​ത്തി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ജി​ല്ലാ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി റെ​ജി ഏ​ബ്ര​ഹാം ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ വി​നോ​ദ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച സം​ഘ​ത്തി​ല്‍ ജി​ല്ലാ ഡാ​ന്‍​സാ​ഫ് സ​ബ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍​മാ​രാ​യ യു.​വി. വി​ഷ്ണു, വി​ഷ്ണു അ​ജ​യ്, അ​ജി​കു​മാ​ര്‍ എ​ന്നി​വ​രും ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ ആ​ര്‍. ബി​നു, നി​തി​ന്‍ ജോ​സ്, സു​ജി​ത്ത്, വി​മ​ല്‍, ജി​തി​ന്‍, ഷെ​ഫീ​ഖ് , ശ്രീ​രാ​ജ് എ​ന്നി​വ​രും അ​ടൂ​ര്‍ സ​ബ് ഡി​വി​ഷ​ന്‍ ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ ഹ​രി അ​ന്‍​സി​ല്‍ സു​മേ​ഷ് ര​ഞ്ജി​ത്ത് അ​നൂ​പ് എ​ന്നി​വ​രും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ശ​രി​യാ​യ തൂ​ക്കം പ​രി​ശോ​ധി​ച്ച് മ​ഹ​സ​ര്‍ രേ​ഖ​പ്പെ​ടു​ത്തി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up