പാരാപ്ലീജിയ സഹോദരങ്ങളുടെ സംഗമം ഷിഹാബ് ഈട്ടിക്കൽ ഉദ്ഘാടനം ചെയ്യുന്നു.
നെടുങ്കണ്ടം: സീയോൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സീയോൻ ദിനത്തോട് അനുബന്ധിച്ച് പാരാപ്ലീജിയ സഹോദരങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ഇടുക്കി കാർമൽഗിരി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ പ്രദീപ സിഎംസി അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ ഉദ്ഘാടനം ചെയ്തു.
സെന്റ് സെബാസ്റ്റ്യൻസ് പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. തോമസ് വട്ടമല അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് അംഗങ്ങളായ മോളി പുരയിടത്തിൽ, മേഴ്സി സ്റ്റീഫൻ, അസി. വികാരി ഫാ. ആൽബർട്ട്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഇടുക്കി കാർമൽഗിരി പ്രോവിൻസിന്റെ സോഷ്യൽ വർക്ക് കൗൺസിലർ സിസ്റ്റർ. ക്ലാരിസ്, ഡയറക്ടർ സിസ്റ്റർ. ടീന, സിസ്റ്റർ. സിനോബി, സിസ്റ്റർമാരായ ലിന്റ, ലിൻസ് റാണി, ജിയന്ന, ഷാജി, ജോജി ഇടപ്പള്ളിക്കുന്നേൽ, റെജി നിരപ്പേൽ, ഫെഡറേഷൻ അംഗം സിസ്റ്റർ ചൈതന്യ എന്നിവർ നേതൃത്വം നൽകി. അടിമാലി കാർമൽ മാതാ ഹൈസ്കൂളിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Tags : Gathering of Paraplegic Individuals on Zion Day Zion Day NattuVishesham DistrictNews