ഒറ്റപാലം: പാലക്കാട് - കുളപ്പുള്ളി പ്രധാനപാതയിൽ ലക്കിടിയിലുണ്ടായ വാഹനാപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം.
സ്വകാര്യബസ് സ്കൂട്ടറിലിടിച്ചാണ് പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകൾ ഫിയ ഫാത്തിമ മരിച്ചത്. ഇന്നലെ രാവിലെ പാലപ്പുറം പെട്രോൾ പന്പിനു മുന്നിലായിരുന്നു അപകടം.
പിതാവ് ആസിഫിനും മാതാവ് സുമയ്യയ്ക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ബസിടിക്കുകയായിരുന്നു. മാതാപിതാക്കൾക്കു നിസാര പരിക്കേറ്റു. ഒറ്റപ്പാലം പൊലിസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.