x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സ് ജൂ​ഡോ​യി​ല്‍ ഗോ​ഡ് വി​ന്‍ പി. ​ബി​നോ​യി​ക്ക് വെ​ങ്ക​ലം


Published: January 27, 2026 10:47 PM IST | Updated: January 27, 2026 10:47 PM IST

ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ ജൂ​ഡോ​യി​ല്‍ വെ​ങ്ക​ലം നേ​ടി​യ ഗോ​ഡ് വി​ന്‍ പി. ​ബി​നോ​യി പ​രി​ശീ​ല​ക​ന്‍ സൈ​ജു ചെ​റി​യാ​നോ​ടൊ​പ്പം.

നെ​ടു​ങ്ക​ണ്ടം: മ​ണി​പ്പൂ​രി​ല്‍ ന​ട​ന്ന ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ ജൂ​ഡോ അ​ണ്ട​ര്‍ 55 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഗോ​ഡ് വി​ന്‍ പി. ​ബി​നോ​യിക്കു വെ​ങ്ക​ലം. സൈ​ജു ചെ​റി​യാ​ന്‍റെ കീ​ഴി​ൽ നെ​ടു​ങ്ക​ണ്ടം സ്‌​പോ​ര്‍​ട്‌​സ് അ​സോ​സി​യേ​ഷ​നി​ൽ പ​രി​ശീ​ല​നം നേ​ടി​യ നെ​ടു​ങ്ക​ണ്ടം പ​താ​ലി​പ്ലാ​വി​ല്‍ ബി​നോ​യി​യു​ടെ​യും ര​മ്യ​യു​ടെ​യും മ​ക​നാ​യ ഗോ​ഡ് വി​ൻ നെ​ടു​ങ്ക​ണ്ടം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. സ​ഹോ​ദ​രി ഒ​ലീ​വി​യ​യും ദേ​ശീ​യ ജൂ​ഡോ താ​ര​മാ​ണ്.
മെ​ഡ​ല്‍ ജേ​താ​വി​നെ ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. ഷാ​ജി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍, എ​ന്‍​എ​സ്എ ചെ​യ​ര്‍​മാ​ന്‍ ടി.​എം. ജോ​ണ്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Tags : School Games nattuvishesham local news

Recent News

Corehub Up