മുണ്ടിയപ്പള്ളി വൈഎംസിഎ സുവർണ ജൂബിലിയും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി. ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
മുണ്ടിയപ്പള്ളി: വൈഎംസിഎ സുവർണ ജൂബിലിയും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി. ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വർക്കി കുരുവിള അധ്യക്ഷത വഹിച്ചു.
വൈഎംസിഎ സബ് റീജിയൻ ചെയർമാൻ ജോജി പി തോമസ് സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. പഞ്ചായത്ത് അംഗം വർഗീസ് പി. ഹാനോക്ക്, റവ. നെബു സ്കറിയ, റവ. ഇ.ജി. കുരുവിള, മുൻപ്രസിഡന്റ് കുര്യൻ ജോർജ്, വൈസ് പ്രസിഡന്റ് ചെറിയാൻ കുരുവിള, സഹകരണ ബാങ്ക് പ്രസിഡന്റ് ബെൻസി കെ. തോമസ്, സെക്രട്ടറി വിനു കെ. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
മുണ്ടിയപ്പള്ളി വൈഎംസിഎ സുവർണ ജൂബിലിയും ഓണാഘോഷവും ജില്ലാ പഞ്ചായത്തംഗം ബിജു ടി. ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
Tags : Nattuvishesham DistrictNews DeepikaNews Golden Jubilee