കേരള കത്തോലിക്ക കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ തൗണ്ടിയിൽ, ഫൊറോനാ വികാരി ഫാ. മാത്യു നടമുഖത്തിനു വചനം കൈമാറുന്നു.
ആലപ്പുഴ: കത്തോലിക്ക കരിസ്മാറ്റിക് നവീകരണ സുവർണജൂബിലിയുടെ ഭാഗമായുള്ള വചനപ്രഘോഷണ യാത്ര ആലപ്പുഴയിലെത്തി. ദിവ്യകാരുണ്യ ആരാധനയ്ക്ക് വികാരി ഫാ. മാത്യു നടമുഖത്ത് കാർമികത്വം വഹിച്ചു. ഫാ. ജോൺസൺ തൗണ്ടിയിൽ വചനം പ്രഘോഷണം നടത്തി. കേരള കത്തോലിക്ക കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ തൗണ്ടിയിൽ, ഫൊറോനാ വികാരി ഫാ. മാത്യു നടമുഖത്തിനു വചനം കൈമാറി. വചന വണക്കത്തോടെയും ദിവ്യബലിയോടെയും പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിയിലെ വചനപ്രഘോഷണ യാത്ര അവസാനിച്ചു.
സബ് സോൺ കോ-ഓർഡിനേറ്റർ ജോൺസൺ ആലപ്പാട്ട്, കരിസ്മാറ്റിക് സോൺ അംഗം ജോജിച്ചൻ സി. പൂണിയിൽ, ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ബിനു ചിറയിൽ, റോയി, സാലിമ്മ, ഷാജി ആന്റണി എന്നിവർ നേതൃത്വം നൽകി.