x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​വി​ശേ​ഷം ജീ​വി​ത​ത്തി​ന് ധൈ​ര്യം ന​ൽ​കു​ന്ന സ​ദ് വാ​ർ​ത്ത: മാ​ർ തോ​മ​സ് ത​റ​യി​ൽ


Published: February 28, 2026 11:48 PM IST | Updated: February 28, 2026 11:48 PM IST

ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ആ​ല​പ്പി കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​നി​ൽ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ന്നു. ആ​ല​പ്പു​ഴ ബി​

ആ​ല​പ്പു​ഴ: സു​വി​ശേ​ഷം മ​നു​ഷ്യജീ​വി​ത​ത്തി​ന് ധൈ​ര്യം ന​ൽ​കു​ന്ന സ​ദ്‌വാ​ർ​ത്ത​യാ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ. ജീ​വി​ത​ത്തി​ലെ ക്ലേ​ശ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ സു​വി​ശേ​ഷം ധൈ​ര്യം ത​രും. നോ​മ്പ് നോ​ക്കു​ന്ന​ത് ശാ​രീ​രി​ക ല​ക്ഷ്യ​ത്തി​ന​ല്ല, നോ​മ്പ് ന​മ്മെ ക​രു​ത്തു​ള്ള​വ​രാ​ക്കും.

മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ൽ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ആ​ല​പ്പി കാ​ത്ത​ലി​ക് ക​ൺ​വൻ​ഷ​നി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ തോ​മ​സ് ത​റ​യി​ൽ. സ​മാ​പ​ന ദി​വ​സം സീറോ മ​ല​ബാ​ർ റീ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ച​ങ്ങ​ങ്ക​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ക​ൺ​വൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. വി​ശ്വാ​സം പ്ര​തി​സ​ന്ധി​ക​ളി​ൽ ധൈ​ര്യം പ​ക​രു​മെ​ന്ന് ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ പ​റ​ഞ്ഞു.

ബി​ഷ​പ് ഡോ. ​ജ​യിം​സ് ആ​നാ​പ​റ​മ്പി​ൽ, ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.ഡോ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ, മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സിസ് കൊ​ടി​യ​നാ​ട്, പ​ഴ​വ​ങ്ങാ​ടി മാ​ർ​ സ്ലീ​വ ഫൊ​റോ​ന തീ​ർ​ഥാ​ട​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ന​ട​മു​ഖ​ത്ത്, സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​ര​ഞ്ജി​ത് മ​ട​ത്തി​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു.

Tags : Mar Thomas Tarayil nattuvishesham local news

Recent News

Corehub Up