x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്ക് സ​ര്‍​ക്കാ​രു​ക​ള്‍ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണം: രാ​ജു ഏ​ബ്ര​ഹാം

വെബ് ഡെസ്ക്
Published: September 30, 2026 10:25 PM IST | Updated: September 30, 2026 10:25 PM IST

ഭ​ക്ഷ്യ​സു​ര​ക്ഷ സെ​മി​നാ​ര്‍ രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

റാ​ന്നി: ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ല്‍ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം. റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ല്‍ ന​ട​ന്ന തീ​ന്‍​മേ​ശ​യി​ലെ അ​ദൃ​ശ്യ വി​ഷം സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ മാ​യ​വും വി​ഷാം​ശ​ങ്ങ​ളും ത​ട​യാ​ന്‍ സ​ര്‍​ക്കാരിന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ണ​മെ​ന്നും രാ​ജു ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.

ഫു​ഡ് ആ​ന്‍​ഡ് തെ​റാ​പ്പി ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.
വേ​ള്‍​ഡ് ലി​റ്റ​റേ​ച്ച​ര്‍ ഫോ​റം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ്‌​കു​ട്ടി പു​ന്നൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ന്ദ​മ​രു​തി, ബ്ലോ​ക്ക് മെം​ബ​ര്‍ ജോ​ണ്‍ ഏ​ബ്ര​ഹാം, പി.​വി. അ​നോ​ജ് കു​മാ​ര്‍, ജേ​ക്ക​ബ് തോ​മ​സ് മ​റ്റ​യ്ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മോ​നാ​യി പു​ന്നൂ​സ്, ബി​നി​റ്റ് ജി​ജി, അ​നി സു​രേ​ഷ്, അ​നി​ത അ​നി​ല്‍​കു​മാ​ര്‍, അ​ന്ന​മ്മ തോ​മ​സ്, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ഷാ​ജി തേ​ക്കാ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up