കൊടുവായൂർ ഹോളി ഫാമിലി ബിഎഡ് കോളജിൽ ബിരുദദാനം
കൊടുവായൂർ: ഹോളി ഫാമിലി ബിഎഡ് കോളജിൽ ബിരുദദാന ചടങ്ങ് നടത്തി. മരിയൻ പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ വത്സ തെരേസ് ഉദ്ഘാടനം ചെയ്തു.
വെള്ളപ്പാറ സാൻജോ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. ബീന എസ്. നായർ സന്ദേശം നൽകി.
കൊടുവായൂർ സെന്റ് തോമസ് പള്ളിവികാരി ജോൺ പുത്തൂകര കോളജിൽനിന്നും പബ്ലിഷ് ചെയ്ത "ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സ്വാധീനം എഡ്യൂക്കേഷനിലും ക്രീയേറ്റിവിറ്റിയിലും എന്ന പുസ്തകം പ്രകാശനം ചെയ്തു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. അനിത ചിറമേൽ ബിരുദം നേടിയ വിദ്യാർഥിനികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ വൈസ് പ്രസിഡന്റ് റിട്ടയേർഡ് ക്യാപ്റ്റൻ അശോക് കുമാർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രദിപ സ്വാഗതവും അക്ഷയ മുരളി നന്ദിയും പറഞ്ഞു.
Tags : Nattuvishesham Local News