ഹരിതവിദ്യാലയ കാമ്പയിൻ എം.എം. സൈമൺ ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടോടി: ശുചിത്വമിഷന്റെ ഹരിതവിദ്യാലയ ശുചിത്വ കാമ്പയിന് കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബിന്ദു ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ പി.ശ്രീവിദ്യ, പി.ഗീത, പി.എൽ. റോയ്, പഞ്ചായത്ത് അംഗം പി.ഗീത, ജില്ലാ റിസോഴ്സ് പേഴ്സൺ സി.പി.വി. വിനോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. ഷീല, മുഖ്യാധ്യാപകൻ കെ.നാരായണൻ, സീനിയർ അസിസ്റ്റന്റ് പി.ജി. പ്രശാന്ത്, പിടിഎ പ്രസിഡന്റ് ഉമ്മർ പൂണൂർ, എംപിടിഎ പ്രസിഡന്റ് എം.കെ. ഷീല, എസ്എംസി ചെയർമാൻ എ. ശശിധരൻ, ഇക്കോ ക്ലബ് ശുചിത്വ നോഡൽ ഓഫീസർ ബി.ആർ. വൈഷ്മ്യ, ഹരിതകർമസേനാംഗങ്ങളായ വിമല കൃഷ്ണൻ, സി. അനു എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews 'Green School'