സനു എം. സനോജിനെ ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് കെ.സി. പ്രീത് അനുമോദിക്കുന്നു.
ചിറ്റൂർ: ഗ്രീൻഫീൽഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മികവ്- 2026 സംഘടിപ്പിച്ചു. ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു. എൻ. ദിനേശ് അധ്യക്ഷതവഹിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. പഠനോപകരണ വിതരണവും നടത്തി. ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ സുത്യർഹമായ സേവനത്തിനു സത്സേവന പത്രം ലഭിച്ച സിവിൽ ഡിഫൻസ് വോളന്റിയർ സനു എം. സനോജിനെ കെ.സി. പ്രീത് ഉപഹാരം നൽകി ആദരിച്ചു.
ചിറ്റൂർ- തത്തമംഗലം നഗരസഭാ കൗൺസിലർ ഹസീന ഹക്കീം, ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ് ചീഫ് കോ-ഓർഡിനേറ്റർ പി.ആർ. പ്രജ്, എ. ആഷിഫ്, എം. അക്ഷയ്, എസ്. ശ്രീജ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Greenfield Mikaw- 2026