ചേര്‍ത്തല മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഗുരുവന്ദനം മുൻ പ്രഥമാധ്യാപകൻ ജോയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറ
ചേര്‍ത്തല: മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം മുൻ പ്രഥമാധ്യാപകൻ ജോയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ മുൻ പ്രിൻസിപ്പല്‍ വി.കെ. ജോർജ് വിശദീകരിച്ചു. പ്രിൻസിപ്പല്‍ ലിസ കുര്യൻ, ഹെഡ്മിസ്ട്രസ് എം. മിനി, പിടിഎ വൈസ് പ്രസിഡന്റ് സി.ഇ. ജോസഫ്, ഹോളി ഫാമിലി എൽപിജിഎസ് പ്രഥമാധ്യാപകൻ ബെന്നി ജോൺ, സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂള്‍ പ്രഥമാധ്യാപക ടെസി ജോർജ്, സ്റ്റാഫ് സെക്രട്ടറി ദീപ മേരി ജേക്കബ്, സിസ്റ്റർ ജെസ്ലിൻ, എം.ടി. ജോസഫ്, ആനി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews