x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​പ്പാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്: പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​ം


Published: June 22, 2026 11:59 PM IST | Updated: June 22, 2026 11:59 PM IST

ഹ​രി​പ്പാ​ട്: സം​സ്ഥാ​ന ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഹ​രി​പ്പാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്ക് അ​തി​വേ​ഗം തു​ട​ക്ക​മാ​യി. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ആ​രോ​ഗ്യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്, പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​വേ​ഗ ​ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​കെ. വി. ​വി​ശ്വ​നാ​ഥ​ൻ ക​രു​വാ​റ്റ​യി​ലെ നി​ർ​ദി​ഷ്ട സ്ഥ​ലത്തെത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ഒ​രു സ്പെ​ഷ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ൾ ഉ​ട​ൻ രൂ​പീ​ക​രി​ക്കു​മെ​ന്നും വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് വൈ​കാ​തെ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി
അ​പ്ഗ്രേ​ഡ് ചെ​യ്യും

ക​രു​വാ​റ്റ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ജ​ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ വൈ​കാ​തി​രി​ക്കാ​നു​ള്ള ബ​ദ​ൽ സം​വി​ധാ​ന​ം ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 108 ബെ​ഡു​ക​ളു​ള്ള ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ 150 ബെ​ഡു​ക​ളു​ള്ള അ​ത്യാ​ധു​നി​ക ആ​ശു​പ​ത്രി​യാ​യി അ​പ്ഗ്രേ​ഡ് ചെ​യ്യും. പു​തി​യ കെ​ട്ടി​ടം സ​ജ്ജ​മാ​കു​ന്ന​തു​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​നു​ബ​ന്ധ യൂ​ണി​റ്റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ, ജ​ന​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ത​ല​ത്തി​ലു​ള്ള വി​ദ​ഗ്ധ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

അ​ടു​ത്ത​യാ​ഴ്ച ആ​രോ​ഗ്യമ​ന്ത്രി​ എത്തും

തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ വേ​ഗ​ത പ​ക​രാ​ൻ അ​ടു​ത്ത​യാ​ഴ്ച ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നും വി​ദ​ഗ്ധ സം​ഘ​വും ഹ​രി​പ്പാ​ട്ടെ​ത്തും.​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം ആ​രം​ഭി​ച്ച് നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള കൃ​ത്യ​മാ​യ മാ​സ്റ്റ​ർ പ്ലാ​ൻ മ​ന്ത്രി​യു​ടെ സാ​നി​ധ്യ​ത്തി​ൽ ത​യാ​റാ​ക്കും.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ
നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ടം

പ്ര​ഖ്യാ​പ​ന​ങ്ങ​ൾ നീ​ണ്ടു​പോ​കാ​തെ, ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ല​ക്ഷ്യം.

കാ​ർ​ത്തി​ക​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ണ​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കാ​യി ആ​ല​പ്പു​ഴ​യിലേക്കോ കോ​ട്ട​യ​ത്തേക്കോ ഓ​ടേ​ണ്ടി വ​രു​ന്ന ദു​രി​താ​വ​സ്ഥ​യ്ക്കാ​ണ് ഇ​തോ​ടെ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്ന​ത്. ലോ​കോ​ത്ത​ര ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും മ​ൾ​ട്ടി സ്പെ​ഷാലി​റ്റി ചി​കി​ത്സ​യും ഹ​രി​പ്പാ​ട്ടെ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും പ​ണി വേ​ഗ​ത്തി​ൽ തീ​ർ​ക്കാ​നു​ള്ള ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സ​ർ​ക്കാ​രെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​റി​യി​ച്ചു.

 

Tags : steps begin Nattuvishesham district news

Recent News

Corehub Up