x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​രോ​ഗ്യവ​കു​പ്പിന്‍റെ മി​ന്ന​ൽപ​രി​ശോ​ധ​ന


Published: June 11, 2026 01:24 AM IST | Updated: June 11, 2026 01:24 AM IST

എട​ത്തി​രു​ത്തി: ആ​രോ​ഗ്യ ജാ​ഗ്ര​ത 2026-ഹെ​ൽ​ത്തി കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട​ത്തി​രു​ത്തി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ശു​ചി​ത്വം, കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം, ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, കൊ​തു​ക് നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശൗ​ചാ​ല​യ​ങ്ങ​ളു​ടെ പ​രി​പാ​ല​നം, പാ​ച​ക​പ്പു​ര​യി​ലെ ശു​ചി​ത്വം, പാ​ച​ക - ഭ​ക്ഷ​ണ വി​ത​ര​ണ ജീ​വ​ന​ക്കാ​രു​ടെ ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ന്നി​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.​

പ​രി​ശോ​ധ​ന​യി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ-​ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ധി​കൃ​ത​ർ​ നി​ർ​ദേ​ശി​ച്ചു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യസം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ജൈ​വ - അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.​

പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​ബി​ഞ്ചു ജേ​ക്ക​ബ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​എം.​ലി​നി, എ.​എ​സ്.​ര​ബി​ത, കെ.​എ​സ്.​ആ​ന​ന്ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ന്നും ന​ട​ത്തു​മെ​ന്ന് പ്ര​ദേ​ശി​ക പൊ​തു​ജ​നാ​രോ​ഗ്യ മേ​ധാ​വി ഡോ.​ആ​ർ. ​രാ​ഗി അ​റി​യി​ച്ചു.

Tags : Nattuvishesham Local News Health Department inspections in schools

Recent News

Corehub Up