x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടൂ​രി​ൽ ആ​രോ​ഗ്യവ​കു​പ്പ് പ​രി​ശോ​ധ​ന: മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു


Published: May 15, 2026 01:05 AM IST | Updated: May 15, 2026 01:05 AM IST

ക​ല്ല​ടി​ക്കോ​ട്: മു​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ടൂ​ർ, പൊ​രി​യാ​നി ഭാ​ഗ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ട​ച്ചു​പൂ​ട്ട​ൽ നോ​ട്ടീ​സ് ന​ൽ​കി. ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത്കാ​ർ​ഡ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ്, ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സ്, ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്, മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പൊ​രി​യാ​നി​യി​ലെ ബി​സ്മി ത​ട്ട്ക​ട, ഹോ​ട്ട​ൽ ഫു​ഡ് ലാ​ൻ​ഡ്, മു​ണ്ടൂ​രി​ലെ ന്യൂ ​ഹോ​ട്ട​ൽ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നും ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​മു​ര​ളി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

നി​യ​മാ​നു​സൃ​ത പു​ക​യി​ല മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 600 രൂ​പ പി​ഴ​യും ഈ​ടാ​ക്കി. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ർ.​ര​മ്യ, കെ.​പി. ര​ഞ്ജി​നി, ആ​ര്യ അ​ര​വി​ന്ദ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് എ​ച്ച്ഒ ബി​ന്ദു, മു​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​ജി. പ്ര​സ​ന്ന, പി.​എ സ്‌. ​വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Health department nattuvishesham local news

Recent News

Corehub Up