x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 24, 2026 11:08 PM IST | Updated: July 24, 2026 11:08 PM IST

ശ്രീജിത്ത്

തു​റ​വൂ​ർ: വ​നി​ത സ​ഹ​പ്ര​വ​ർ​ത്ത​ക​യെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കോ​ടം​തു​രു​ത്ത് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍ററി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ൽ.

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻക​ര കാ​ർ​ത്തി​ക വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (44) ആ​ണ് പോ​ലീ​സ് പി​ടി​യി​ൽ ആ​യ​ത്. കോ​ടം​തു​രു​ത്ത് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍ററിലെ വ​നി​താ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ഔ​ദ്യോ​ഗി​ക വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ​യും നേ​രി​ട്ടും അ​സ​ഭ്യം പ​റ​യു​ക​യും അ​പ​മാ​നി​ക്കു​ക​യും ഭീ​ഷ​ണിപ്പെടു​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് ന​ട​പ​ടി. വ​നി​ത ജൂ​ണി​യ​ർ ക്ല​ർ​ക്കി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​തി​ന് പി​ഡി​പിപി ​ആ​ക്ട് പ്ര​കാ​ര​വും മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ചീ​ത്ത​വി​ളി​ക്കു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും കേ​സു​ണ്ട്.

സം​ഭ​വ​ത്തെത്തുട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി. ​ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഒ​മാ​രാ​യ വി​ജേ​ഷ്, ര​ജി​ഷ്, പീ​റ്റ​ർ, സാ​ജ​ൻ. എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up