x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴി​മ​ന്തി ക​ഴി​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം; അ​ധി​കൃ​ത​രെത്തി ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു


Published: June 7, 2026 07:01 AM IST | Updated: June 7, 2026 07:01 AM IST

ആരോഗ്യവകുപ്പ് അധികൃതർ ഹോട്ടലിൽ പരിശോധന നടത്തുന്നു.

കാ​ട്ടാ​ക്ക​ട: കു​ഴി​മ​ന്തി ക​ഴി​ച്ച് അ​ഞ്ചോ​ളം പേ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. ഒ​ടു​വി​ൽ അ​ധി​കൃ​ത​ർ എ​ത്തി ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു. കാ​ട്ടാ​ക്ക​ട കി​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഫേ-49 എ​ന്ന ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ​നി​ന്നും കു​ഴി​മ​ന്തി ക​ഴി​ച്ച സം​ഘം ബി​ൽ തു​ക ന​ൽ​കി മ​ട​ങ്ങ​വേ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​വു​ക​യാ​യി രു​ന്നു. തു​ട​ർ​ന്നു മ​ല​യി​ൻ​കീ​ഴ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം കാ​ട്ടാ​ക്ക​ട കി​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഫേ -49 ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഹോ​ട്ട​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

പ​ഴ​കി​യ കോ​ഴി​യി​റ​ച്ചി യും ​മ​റ്റു ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യോ​ത് പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ഇ​വി​ടെ​നി​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ടു​ത്തു. നി​ല​വി​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ഹോ​ട്ട​ൽ അ​ട​ച്ചി​ടാ​നും അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചു​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും നി​ർ​ദേ​ശം ന​ൽ​കി.

ഇ​വി​ടെ​നി​ന്നു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ സാ​മ്പി​ൾ അ​ധി​കൃ​ത​ർ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഹോ​ട്ട​ലി​നു പി​ഴ​യു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചു​മ​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ. സു​നി​ത പ​റ​ഞ്ഞു. വൈ​സ് സു​ധീ​ഷ്, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ലേ​ഖ തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹോ​ട്ട​ലി​ൽ ഒ​രു ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​ന്ത്ര​ണ​വു​മി ല്ലെ​ന്നും ലൈ​സ​ൻ​സു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നു പ​ഞ്ചാ​യ​ത്ത് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up