x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്ത മഴ: ക​ശു​വ​ണ്ടി ഫാ​ക്‌ടറി​യി​ലെ പു​ക​ക്കു​ഴ​ല്‍ ഇ​ടി​ഞ്ഞു വീ​ണു

വെബ് ഡെസ്ക്
Published: August 2, 2026 11:42 PM IST | Updated: August 2, 2026 11:42 PM IST

പു​ക​ക്കു​ഴ​ല്‍ ത​ക​ര്‍​ന്നു വീ​ണ് പ​കു​തി​യോ​ളം മൂ​ടി​യ കി​ണ​ര്‍.

ചാ​ത്ത​ന്നൂ​ര്‍: കനത്ത മഴ​യി​ല്‍ ക​ശു​വ​ണ്ടി ഫാ​ക്്‌ടറി​യി​ലെ 65 അ​ടി ഉ​യ​ര​മു​ള്ള പു​ക​ക്കു​ഴ​ല്‍ ത​ക​ര്‍​ന്നു വീ​ണു. തൊ​ട്ട​ടു​ത്ത വീ​ടി​നും കി​ണ​റി​നും മ​തി​ലി​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
കഴിഞ്ഞദിവസമാണ് സംഭ വം.ചി​റ​ക്ക​ര തു​ണ്ടി​ല്‍ വീ​ട്ടി​ല്‍ സ​ദാ​ന​ന്ദ​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യും ഭി​ത്തി​യും ത​ക​ര്‍​ന്നു. കി​ണ​റും മ​തി​ലും ത​ക​ര്‍​ന്നു. കി​ണ​ര്‍ പ​കു​തി​യോ​ളം മൂ​ടി.
ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഉ​ളി​യ​നാ​ട്ടെ എം​എം​കെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലെ 65 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പു​ക കു​ഴ​ലാ​ണ് ത​ക​ര്‍​ന്ന് വീ​ണ​ത്.

ചു​ടു​ക​ട്ട കൊ​ണ്ട് നി​ര്‍​മി​ച്ച​തി​ന് മു​ക​ളി​ൽ ഇ​രു​മ്പ് പൈ​പ്പ് ഘ​ടി​പ്പി​ച്ചത് കഴിഞ്ഞദിവസം പുലർച്ചേ നാ​ല​രയോ​ടെ ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു.ആ​ള​പാ​യം ഇ​ല്ല. പു​ക കു​ഴ​ല്‍ പ​തി​ച്ച വീ​ട്ടി​ല്‍ ആ​ള്‍ താമ​സം ഇ​ല്ലാ​യി​രു​ന്നു. പു​കക്കുഴ​ല്‍ പ​തി​ച്ച് വൈ​ദ്യു​തി പോ​സ്റ്റ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​മ്പ​നി ഉ​ട​മ എ​ത്തി അ​വ​ശി​ഷ്‌ടങ്ങ​ള്‍ നീ​ക്കം ചെ​യ്തു. ക​മ്പ​നി​യി​ല്‍ 11 മാ​സ​മാ​യി പ്ര​വ​ര്‍​ത്ത​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല.ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ഗി​രീ​ഷ് കു​മാ​ര്‍ ന​ട​യ്ക്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗം അ​മ്പി​ളി എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കി.

 

Tags : NattuVishasham DistrictNews

Recent News

Corehub Up