കീഴൂർ കടപ്പുറത്ത് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് തകർന്നുവീണ നിലയിൽ
കാസർഗോഡ്: കീഴൂർ കടപ്പുറത്ത് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് നിലംപൊത്തി. തൂണിന്റെ അടിഭാഗം തുരുമ്പെടുത്തതിനെ തുടർന്ന് കോൺക്രീറ്റ് തറയിൽ നിന്ന് വേർപെട്ട് നിലംപതിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ അടുത്തെങ്ങും ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
കടൽക്കാറ്റു കൊണ്ടാണ് തൂൺ എളുപ്പത്തിൽ തുരുമ്പെടുത്തതെന്നാണ് നിഗമനം. മുൻവർഷങ്ങളിൽ കടലേറ്റം രൂക്ഷമായ സമയത്ത് ഈ തൂണിനു തൊട്ടടുത്തുവരെ തിരമാലകൾ എത്തിയിരുന്നു. സുരക്ഷിതമായ മറ്റൊരു സ്ഥാനത്ത് ലൈറ്റ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ചെമ്മനാട് പഞ്ചായത്തിന് നിവേദനം നൽകിയിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews High-mast light