x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​തി വി​ട്ടു​മാ​റാ​തെ മ​ല​യോ​ര​വാ​സി​ക​ൾ

വെബ് ഡെസ്ക്
Published: August 8, 2026 04:27 AM IST | Updated: August 8, 2026 04:27 AM IST

ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ സു​ര​ക്ഷാ വേ​ലി​ക​ൾ ത​ക​ർ​ന്ന വ​ണ്ണാ​യി​ക്ക​ട​വ് പാ​ല​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും വെ​ള്ളം ക​യ​റി​യ നി​ല​യി​ൽ.

പ​യ്യാ​വൂ​ർ: ഇ​ന്ന​ലെ ഇ​ട​വി​ട്ട് ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യോ​രം ക​ടു​ത്ത ഭീ​തി​യി​ൽ. ച​ന്ദ​ന​ക്കാം​പാ​റ, ആ​ടാം​പാ​റ, ചീ​ത്ത​പ്പാ​റ, കാ​ഞ്ഞി​ര​ക്കൊ​ല്ലി, ആ​ന​യ​ടി പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​രു​ൾ പൊ​ട്ട​ൽ ഭീ​തി​യി​ലാ​ണ്. മ​ഴ​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​തി​ൽ ഏ​റെ​യും പു​ഴ​യോ​ര​ത്താ​ണ്. വ​ണ്ണാ​യിക്ക​ട​വ് പു​ഴ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു​ത​വ​ണ ക​ര​ക​വി​ഞ്ഞു. പി​ന്നീ​ട് വെ​ള്ള​മി​റ​ങ്ങി​യെ​ങ്കി​ലും രാ​ത്രി​യി​ലും ഭീ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യു​ണ്ടാ​യി.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ, വി​വി​ധ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ഓ​രോ മ​ണി​ക്കൂ​റി​ലും മ​ഴ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. മെം​ബ​ർ​മാ​രും വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​വ​രു​ന്നു. പോ​ലീ​സ് രാ​ത്രി​ക്കാ​ല പ​ട്രോ​ളിം​ഗും ന​ട​ത്തു​ന്നു​ണ്ട്. ഇ​രി​ക്കൂ​ർ, കോ​ട്ടൂ​ർ, നു​ച്യാ​ട്, വ​ഞ്ചി​യം, ഏ​രു​വേ​ശി, വെ​മ്പു​ഴ പു​ഴ ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി വ​രെ ശ​ക്ത​മാ​യി പെ​യ്ത മ​ഴ​യി​ൽ ചെ​റു​തോ​ടു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. പൊ​ടി​ക്ക​ളം മ​ട​മ്പം റോ​ഡി​ലും വെ​ള്ളം ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ പ്ര​ധാ​ന പാ​ല​ങ്ങ​ളാ​യ ക​ണ്ട​ക​ശേ​രി, ഏ​റ്റു​പാ​റ, വെ​മ്പു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ഒ​ഴു​കു​ന്ന സ്ഥി​തി ഉ​ണ്ടാ​യി​ല്ല. വ​ണ്ണാ​യി​ക​ട​വ് റോ​ഡി​നു സ​മീ​പം രാ​ത്രി​യി​ൽ റോ​ഡി​ന് തൊ​ട്ട് വെ​ള്ളം ഒ​ഴു​കു​ന്ന സ്ഥി​തി ഉ​ണ്ടാ​യി​രു​ന്നു. കാ​ഞ്ഞി​ര​ക്കൊ​ല്ലി അ​ള​കാ​പു​രി​യി​ലും ഏ​ഴ​ര​ക്കു​ണ്ടി​ലും മ​ല​വെ​ള്ള​പാ​ച്ചി​ൽ ശ​ക്ത​മാ​ണ്. ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​ർ പു​ഴ​യി​ലും ഒ​ഴു​ക്ക് ശ​ക്ത​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Highland

Recent News

Corehub Up