x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദ്യുതി മുടക്കത്തിൽ വലഞ്ഞ് മലയോരമേഖല


Published: June 29, 2026 06:48 AM IST | Updated: June 29, 2026 06:48 AM IST

അ​ഞ്ച​ല്‍: പ്ര​ഖ്യാ​പി​ത​വും അ​പ്ര​ഖ്യ​ാപി​താ​വു​മാ​യ വൈദ്യുതി മുടക്കത്താ​ല്‍ വ​ല​യു​ക​യാ​ണ് ജ​ന​ങ്ങ​ള്‍. ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി ര​ണ്ടു​മ​ണി​ക്കൂ​ര്‍ വൈദ്യുതി മുടങ്ങി. പ​ക​ലും വൈദ്യുതി മുടങ്ങി.

ആ​ദ്യം എ​ട്ടു​ മു​ത​ല്‍ 8.30​വ​രെ വൈ​ദ്യു​തി മുടങ്ങി. അ​ന്വേ​ഷി​ച്ച​വ​രോ​ടു ലോ​ഡ്‌​ ഷെ​ഡിം​ഗ് എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നീ​ട് 10 ​മു​ത​ല്‍ 10.30വ​രെ​യും വൈ​ദ്യു​തി​യി​ല്ല. ചോ​ദ്യ​ത്തി​ന് സ​പ്ലൈ ഓ​ഫ് ആ​യ​താ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

ഒ​ട്ടും താ​മ​സ​മി​ല്ലാ​തെ 11 മു​ത​ല്‍ 11.30 വ​രെ വീ​ണ്ടും വൈദ്യുതി മുടങ്ങി. പ​ക​ല്‍ എ​ന്നോ രാ​ത്രി​യെ​ന്നോ ഇ​ല്ലാ​തെ വൈ​ദ്യു​തി ബ​ന്ധം തു​ട​ര്‍​ച്ച​യാ​യി ത​ക​രാ​റി​ലാ​വു​ക​യാ​ണ്.

കൃ​ത്യ​മാ​യി ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നോ ക​ണ്ടെ​ത്തു​ന്ന​തി​നോ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത്‌​ നി​ന്നു ന​ട​പ​ടി​യി​ല്ല. പ​ക​ല്‍ തു​ട​ര്‍​ച്ച​യാ​യി വൈ ദ്യുതി മുടങ്ങുന്നതിനാൽ നി​ര്‍​മാ​ണ മേ​ഖ​ല​യും വെ​ല്‍​ഡിം​ഗ് ഫാ​ബ്രി​ക്കേ​ഷ​ന്‍ ജോ​ലി​ക​ളും മു​ട​ങ്ങു​ന്നു.

പ​റ​ഞ്ഞു​റ​പ്പി​ച്ച സ​മ​യ​ത്ത് ജോ​ലി​ക​ള്‍ തീ​രാ​ത്ത​തി​നാ​ല്‍ പ​ല​രും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. തു​ട​ര്‍​ച്ച​യ​ായു​ള്ള വൈദ്യുതി മുടക്കം എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​മ്പോ​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ഉ​ള്‍​പ്പെടെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​തി​ല്‍ വ്യാ​പ​രി​ക​ള്‍​ക്കി​ട​യി​ലും പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. ഈ ​സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് പോ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

ആ​ദ്യഘ​ട്ടം എ​ന്ന നി​ല​യി​ല്‍ മു​ഖ്യ​മ​ന്ത്രി, വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​ര്‍​ക്ക് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഒ​പ്പു​വ​ച്ച നി​വേ​ദ​നം അ​യ​ക്കും. തു​ട​ര്‍​ന്നും പ​രി​ഹാ​രം ക​ണ്ടി​ല്ലെങ്കി​ല്‍ ധ​ര്‍​ണ​യും ഉ​പ​രോ​ധ​വും ഉ​ള്‍​പ്പ​ടെ​യു​ള്ള ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും നാ​ട്ടു​കാ​ര്‍ അ​റി​ യി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up