x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​മേ​ഖ​ല കാ​ട്ടു​തീ ഭീ​തി​യി​ൽ


Published: January 19, 2026 10:32 PM IST | Updated: January 19, 2026 10:32 PM IST

മു​ണ്ട​ക്ക​യം: മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം അ​തി​ശ​ക്ത​മാ​യ വേ​ന​ൽ​ച്ചൂ​ടാണ് മ​ല​യോ​ര​മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഒ​ക്‌​ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലും ഡി​സം​ബ​റി​ന്‍റെ പ​കു​തി​വ​രെ​യും ഇ​ട​മു​റി​യാ​തെ പെ​യ്യു​ന്ന മ​ഴ പൊ​ടു​ന്ന​നേ നി​ല​ച്ചു. ഡി​സം​ബ​റി​ലെ ആ​ദ്യ ആ​ഴ്ച​ക​ളി​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കി​യ ജ​ലാ​ശ​യ​ങ്ങ​ളെ​ല്ലാം ജ​നു​വ​രി ആ​ദ്യ വാ​ര​ത്തോ​ടെ വ​റ്റി​ത്തുട​ങ്ങി. ഇ​പ്പോ​ൾ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് തീ​ർ​ത്തും താ​ഴ്ന്നു. പ​ല മേ​ഖ​ല​യി​ലും കു​ടി​വെ​ള്ള​വും കി​ട്ടാ​ക്ക​നി​യാ​യിത്തുട​ങ്ങി.

വ​ള​രെ പെ​ട്ടെ​ന്ന് മ​ഴ മാ​റി ശ​ക്ത​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ മ​ല​യോ​ര​മേ​ഖ​ല ക​ടു​ത്ത കാ​ട്ടു​തീ ഭീ​തി​യി​ലാ​ണ്.

മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, കോ​രു​ത്തോ​ട്, കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നാ​ൽ തീ​യ​ണ​യ്ക്കു​ക അ​സാ​ധ്യ​മാ​യി മാ​റും. ക​ഴി​ഞ്ഞ വ​ർ​ഷം പെ​രു​വ​ന്താ​നം, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നി​രു​ന്നു.

കൂ​ടാ​തെ ജ​ന​വ​സ മേ​ഖ​ല​യി​ലും തോ​ട്ട​ങ്ങ​ളി​ലും നി​ര​വ​ധി ഇ​ട​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി, പീ​രു​മേ​ട് യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തു​മ്പോ​ഴേ​ക്കും പ്ര​ദേ​ശ​മാ​കെ അ​ഗ്നി​ക്കി​ര​യാ​കും.

മു​ൻ​ക​രു​ത​ൽ വേ​ണം

പു​രയി​ട​ങ്ങ​ളോ​ടും തോ​ട്ട​ങ്ങ​ളോ​ടും ചേ​ർ​ന്ന് ച​പ്പു​ച​വ​റു​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തും പു​ര​യി​ട​ങ്ങ​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും സി​ഗ​ര​റ്റ് കു​റ്റി​ക​ൾ അ​ട​ക്ക​മു​ള്ള​വ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​തും തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

വൈ​ദ്യു​തി പോ​സ്റ്റി​ലെ തൂ​ണു​ക​ളി​ൽ പ​ട​ർ​ന്നു​ക​യ​റി​യി​രി​ക്കു​ന്ന കാ​ട്ടു​വ​ള്ളി​ക​ളി​ൽ​നി​ന്നു തീ ​പ​ട​രാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​തീ പ​ട​രാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : forest fires nattuvishesham local news

Recent News

Corehub Up