ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കർമങ്ങൾ. ഇന്നു രാവിലെ ഏഴിനു കാൽകഴുകൽ ശുശ്രൂഷ, പെസഹായുടെ തിരുക്കർമങ്ങൾ. നാളെ രാവിലെ ഏഴിന് ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ. തുടർന്ന് കുരിശുമലയിലേക്ക് പരിഹാരപ്രദക്ഷിണം. ശനിയാഴ്ച രാവിലെ ഏഴിന് ദുഃഖശനിയുടെ തിരുക്കർമങ്ങൾ. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ശനിയാഴ്ച രാത്രി 10.30ന് ആരംഭിക്കും. ഞായറാഴ്ച രാവിലെ 5.45നും 7.30 നും 9.30 നും വിശുദ്ധ കുർബാന.
രാജകുമാരി: രാജകുമാരി ദൈവമാതാ പള്ളിയിൽ ഇന്നു രാവിലെ ആറിന് കാൽകഴുകൽ ശുശ്രൂഷ.
ദുഃഖവെള്ളി രാവിലെ ആറിന് പീഡാനുഭവ തിരുക്കർമങ്ങൾ. ചരിത്രവായന, സന്ദേശം-ഫാ. ജോർജ് നെടുംപറമ്പിൽ, കുരിശുമലയിലേക്ക് പരിഹാരപ്രദക്ഷിണം. ദുഃഖവെള്ളി സന്ദേശം- ഫാ. പ്രിൻസ് ചക്കാലയ്ക്കൽ. ദുഃഖശനി രാവിലെ ആറിന് പുത്തൻവെള്ളം, പുത്തൻ തിരി വെഞ്ചരിപ്പ്, വിശുദ്ധ കുർബാന. ശനിയാഴ്ച രാത്രി 10 ന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ. ഞായർ രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന. വികാരി മോൺ. ജോസ് നരിതൂക്കിൽ, ഫാ. ജോബി മാതാളികുന്നേൽ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
ചെറുതോണി: കാൽവരിമൗണ്ട് സെന്റ് ജോർജ് പള്ളിയിലെ വിശുദ്ധവാര തിരുക്കർമങ്ങൾ. ഇന്നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, വൈകുന്നേരം അഞ്ചിന് തിരുമണിക്കൂർ ആരാധന. ദുഃഖവെള്ളി രാവിലെ ഏഴിന് പീഢാനുഭവചരിത്ര വായന, 9.30 ന് കുരിശുമലകയറ്റം, നേർച്ചക്കഞ്ഞി വിതരണം. ദുഃഖ ശനി രാവിലെ ഏഴിന് വിശുദ്ധ കുർബാന, ജ്ഞാനസ്നാനവ്രത നവീകരണം, പുത്തൻതിരി, വെള്ളം, എണ്ണ വെഞ്ചിരിപ്പ്. ഈസ്റ്റർ ഞായർ വെളുപ്പിന് മൂന്നിന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ. രാവിലെ 7.30 നും എട്ടാം മൈൽ കപ്പേളയിൽ എട്ടിനും വിശുദ്ധ കുർബാന.
രാജാക്കാട്: രാജാക്കാട് ക്രിസ്തുരാജ് ഫൊറോനാ പള്ളിയിൽ പെസഹാവ്യാഴം രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷ. ദുഃഖവെള്ളി രാവിലെ 6.30ന് പീഡാനുഭവ ചരിത്രവായന, കുരിശിന്റെ വഴി. ദുഃഖശനി രാവിലെ 6.30ന് പുത്തൻവെള്ളം,പുത്തൻതിരി വെഞ്ചരിപ്പ്, വിശുദ്ധ കുർബാന. ശനിയാഴ്ച രാത്രി 10 ന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ. ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന. വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, സഹവികാരിമാരായ ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, ഫാ. ആൽബർട്ട് പള്ളിത്താഴത്ത് എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
കുമളി: സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ പെസഹാ വ്യാഴം തിരുക്കർമങ്ങൾ രാവിലെ 6.30 ന് ആരംഭിക്കും, തുടർന്ന് സോണ് ക്രമത്തിൽ ആരാധന, വൈകുന്നേരം 5.30ന് പൊതുആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് തിരുക്കർമങ്ങൾ, തുടർന്ന് കുരിശുമല കയറ്റം. വലിയ ശനിയാഴ്ച രാവിലെ 6.30ന് തിരുക്കർമങ്ങൾ, മാമ്മോദീസാ വ്രതനവീകരണം, പുത്തൻ വെള്ളം, തിരിവെഞ്ചരിപ്പ്. ഞായറാഴ്ച പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുനാൾ കർമങ്ങൾ. രാവിലെ 6.30ന് വിശുദ്ധ കുർബാന. മുരിക്കടി പള്ളിയിൽ രാവിലെ 6.30ന് വിശുദ്ധ കുർബാന.
കട്ടപ്പന: കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളി, വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ പള്ളി, ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളി, എഴുകുംവയൽ സെന്റ് ജൂഡ് പള്ളി, ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളി, അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളി, കട്ടപ്പന സെന്റ് ജോർജ് ഓർത്തഡോസ് പള്ളി, കട്ടപ്പന സിഎസ്ഐ പള്ളി എന്നിവിടങ്ങളിൽ പെസഹാ വ്യാഴം തിരുക്കർമങ്ങളും കാൽകഴുകൽ ശുശ്രുഷയും കുരിശിന്റെ വഴിയും നടക്കും. കട്ടപ്പന സെന്റ് ജോർജ് ഫെറോനാ ദേവാലയത്തിൽ രാവിലെ 6.30ന് നടക്കുന്ന പെസഹാ തിരുക്കർമങ്ങൾക്ക് ഫെറോനാ വികാരി ഫാ. ജോസ് മംഗലത്തിൽ, അസി. വികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, ഫാ. ജോർജ് പുല്ലന്തനാൽ എന്നിവർ നേതൃത്വം നൽകും.
എഴുകുംവയൽ കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണം
ചെറുതോണി: ദുഃഖവെള്ളിയാഴ്ച എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പരിഹാര പ്രദക്ഷിണം നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് എഴുകുംവയൽ ടൗൺ കപ്പേളയിൽ പ്രാരംഭപ്രാർഥന, തുടർന്ന് കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണം, എട്ടിനു മലമുകളിലെ കപ്പേളയിൽ ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ. മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും.
Tags : Holy Week nattuvishesham local news