x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ​ത്തി​ന് അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി​ക്ക് ച​ങ്ങ​നാ​ശേ​രി​യി​ല്‍ തു​ട​ക്കം

വെബ് ഡെസ്ക്
Published: August 3, 2026 01:18 AM IST | Updated: August 3, 2026 01:18 AM IST

ഉ​​ദ്ഘാ​​ട​​നം വി​​നു ജോ​​ബ് എം​​എ​​ല്‍​എ നി​ർ​വ​ഹി​ക്കു​ന്നു.


ച​​ങ്ങ​​നാ​​ശേ​​രി: ജീ​​വ​ന്‍റെ നി​​ല​​നി​​ല്‍​പ്പി​​നും ആ​​രോ​​ഗ്യ​​ത്തോ​​ടെ​​യു​​ള്ള ജീ​​വി​​ത​​ത്തി​​നും വി​​ഷ​ര​​ഹി​​ത കൃ​​ഷി​രീ​​തി അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണെ​​ന്ന് വി​​നു ജോ​​ബ് എം​​എ​​ല്‍​എ. റേ​​ഡി​​യോ മീ​​ഡി​​യ വി​​ല്ലേ​​ജ് ഒ​​രു​​ക്കി​​യ ച​​ങ്ങ​​നാ​​ശേ​​രി വി​​ക​​സ​​ന സെ​​മി​​നാ​​റി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യി മാ​​ട​​പ്പ​​ള്ളി അ​​ഗ്രി ഫാ​​ര്‍​മേ​​ഴ്‌​​സ് പ്രൊ​​ഡ്യൂ​​സ​​ര്‍ ക​​മ്പ​​നി (മാ​​ഫ്പ്‌​​കോ), റേ​​ഡി​​യോ മീ​​ഡി​​യ വി​​ല്ലേ​​ജ്, സ​​ങ്കേ​​തം ആ​​ശ്ര​​മം, മ​​ണ്ണ​​റി​​വ് പ്ര​​കൃ​​തി കൃ​​ഷി​​ക്കൂട്ടം, പെ​​ണ്മ വ​​നി​​താ കൂ​​ട്ടാ​​യ്മ എ​​ന്നിവ​ർ സം​​യു​​ക്ത​​മാ​​യി റേ​​ഡി​​യോ മീ​​ഡി​​യാ വി​​ല്ലേ​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ‘ആ​​രോ​​ഗ്യ​​ത്തി​​ന് അ​​ടു​​ക്ക​​ള​​ത്തോ​​ട്ടം’ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ക​​ര്‍​ഷ​​ക​​രും കാ​​ര്‍​ഷി​​ക സം​​സ്‌​​കാ​​ര​​വും പ്ര​​തി​​സ​​ന്ധി​​ക​​ള്‍ നേ​​രി​​ട്ടു ത​​ക​​രു​​ന്ന കാ​​ഴ്ച വേ​​ദ​​നി​​പ്പി​​ക്കു​​ന്ന​​താ​​ണെ​​ന്ന് സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍.​ ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് പ​റ​ഞ്ഞു.

പ്ര​​കൃ​​തി​​കൃ​​ഷി വി​​ക​​സ​​ന ക​​ര്‍​മ​​രേ​​ഖ എ​​സ്ബി കോ​​ള​​ജ് മു​​ന്‍ വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ അ​​വ​​ത​​രി​​പ്പി​​ച്ചു. മാ​​ട​​പ്പ​​ള്ളി ബ്ലോ​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ലാ​​ലി​​മ്മ ടോ​​മി പ​​ച്ച​​ക്ക​​റി വി​​ത്തു​​ക​​ളു​​ടെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു

റേ​​ഡി​​യോ മീ​​ഡി​​യ വി​​ല്ലേ​​ജ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​ജോ​​ഫി പു​​തു​​പ്പ​​റ​​മ്പ്, മാ​​ഫ്പ്‌​​കോ ചെ​​യ​​ര്‍​മാ​​ന്‍ തോ​​മ​​സ് ജെ. ​​മാ​​ന്ത​​റ, സ​​ങ്കേ​​തം ആ​​ശ്ര​​മം ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ ന​​വീ​​ന സി​​എം​​സി, 90.8 റേ​​ഡി​​യോ മീ​​ഡി​​യ വി​​ല്ലേ​​ജ് പ്രോ​​ഗ്രാം ഹെ​​ഡ് കെ. ​​വി​​പി​​ന്‍ രാ​​ജ്, കു​​മ​​ര​​കം കൃ​​ഷി വി​​ജ്ഞാ​​ന കേ​​ന്ദ്രം അ​​സി​. പ്ര​​ഫ.​ ഡോ. ​സ്മി​​ത ര​​വി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up